ഓസ്ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനം ഒരുക്കി നടന് മമ്മൂട്ടിയുടെ ആരാധകര്‍. മലയാളികള്‍ ഏറെയുള്ള പെര്‍ത്തില്‍ നിന്നാണ് കൊച്ചിക്ക് മമ്മൂട്ടി ആരാധകര്‍ ചേര്‍ന്ന് ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ ഓസ്ട്രേലിയ ഘടകമാണ് ഈ തീരുമാനത്തിന് പിന്നില്‍. പ്രമുഖ എയര്‍ ലൈന്‍സ് കമ്ബനിയായ സില്‍ക്ക് എയര്‍ വെയ്സും ഓസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേള്‍ഡ് ഇന്റര്‍നാഷണലും ആയി ചേര്‍ന്നാണ് ഈ നീക്കം. മലയാളി അസോസിയേഷന് ഓഫ് പെര്‍ത്തും പിന്തുണയുമായി രംഗത്തുണ്ട്. മലയാളികളെ നാട്ടിലെത്തിക്കാന്‍ ഇതാദ്യമായിട്ടാണ് ഒരു താരത്തിന്റെ ആരാധകര്‍ പ്രത്യേക വിമാനം ഒരുക്കുന്നത്. ജൂലൈ 25 ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്ന് രാത്രി പത്തു മണിയോടെ കൊച്ചിയില്‍ എത്തും. ടിക്കറ്റുകള്‍ ആവശ്യം ഉള്ളവര്‍ +61410366089 നമ്ബറില്‍ വിളിച്ചു സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
Home Headline ഓസ്ട്രേലിയയില്‍ കുടുങ്ങിയ മലയാളികൾക്ക് ഫ്ളൈറ്റ് ചാര്‍ട്ട് ചെയ്ത് മമ്മൂട്ടി ആരാധകര്‍..!