Home Ociana ചൈന നടത്തുന്നത് സമുദ്രഭീകരത ; സന്നാഹവുമായി അമേരിക്ക; ജപ്പാനും ഇന്തോനേഷ്യയും ഒപ്പം

ചൈന നടത്തുന്നത് സമുദ്രഭീകരത ; സന്നാഹവുമായി അമേരിക്ക; ജപ്പാനും ഇന്തോനേഷ്യയും ഒപ്പം

44
0

ടോക്കിയോ : തെക്കന്‍ ചൈനാ കടലില്‍ സഖ്യരാജ്യങ്ങളുടെ സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ച്‌ അമേരിക്കന്‍ നീക്കം. ചൈനയുടെ ഭീഷണിക്കെതിരെ ജപ്പാനേയും ഇന്തോനേഷ്യയേയും ആയുധ സജ്ജരാക്കിയാണ് അമേരിക്ക നേതൃത്വം നല്‍കുന്നത്. ജപ്പാന്റെ ദ്വീപ സമൂഹത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തിയ ചൈന സമീപകാലത്ത് ഫില്ലിപ്പീന്‍സിനേയും ഇന്തോനേഷ്യയേയും ഭീഷണിപ്പെടുത്തി യതോടെയാണ് അമേരിക്ക സൈനിക നീക്കത്തിന് ആഹ്വാനം ചെയ്തത്.

‘ഫിലിപ്പീന്‍സ് തങ്ങളുടെ സഖ്യരാജ്യമാണ്. അവര്‍ക്കെതിരെയുള്ള എല്ലാ നീക്കവും തടയാനും സുരക്ഷഒരുക്കാനും തങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്. ചൈന നടത്തുന്നത് സമുദ്രഭീകരതയാണ്. ഫിലിപ്പീന്‍സിലെ സ്പാര്‍ട്ട്‌ലി ദ്വീപ സമൂഹത്തെ വളഞ്ഞു സ്വന്തമാക്കാനുള്ള ചൈനയുടെ നീക്കത്തെ തടയും’ അമേരിക്കന്‍ സറ്റേറ്റ് സെക്രട്ടറി ആന്റണി ബ്രിങ്കന്‍ ട്വീറ്റ് ചെയ്തു. അമേരിക്കയുടെ സൈനിക നീക്കത്തിന് പൂര്‍ണ്ണപിന്തുണയാണ് ജപ്പാന്‍ നല്‍കിയിരിക്കുന്നത്. ജപ്പാന്‍ ഫിലിപ്പീന്‍സ് പ്രതിരോധമന്ത്രിമാര്‍ സമുദ്രമേഖലയിലെ പുതിയ സാഹചര്യം വിലയിരുത്തി. 200 ചൈനീസ് പടക്കപ്പലുകളാണ് ഫിലിപ്പീന്‍സ് ദ്വീപ സമൂഹങ്ങള്‍ക്ക് ചുറ്റുമായും നിലയുറപ്പി ച്ചിരിക്കുന്നത്. 175 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന ജൂലിയാന്‍ ഫിലിപ്പ് പവിഴപ്പുറ്റ് ദ്വീപസമൂഹത്തിന് ചുറ്റുമായാണ് ചൈനയുടെ കപ്പലുകള്‍ തമ്ബടിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here