Home Ociana ബരാക് ഒബാമയുടെ മുത്തശ്ശി അന്തരിച്ചു

ബരാക് ഒബാമയുടെ മുത്തശ്ശി അന്തരിച്ചു

222
0

നയ്‌റോബി : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുത്തശ്ശി സാറാ ഒബാമ അന്തരിച്ചു. 99 വയസ്സായിരുന്നു. കിസുമുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബരാക് ഒബാമയുടെ മുത്തശ്ശന്റെ മൂന്നാം ഭാര്യയാണ് സാറാ.
ബരാക്കിന്റെ അച്ഛനെ പഠിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തതും ചെറുപ്പത്തില്‍ ഒന്‍പത് കിലോമീറ്ററപ്പുറമുള്ള സ്‌കൂളില്‍ സൈക്കിളില്‍ കൊണ്ടുപോയതും സാറ മുത്തശ്ശിയായിരുന്നു.

പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും സ്‌കൂളില്‍ പോകാന്‍ അവസരമില്ലായിരുന്ന കെനിയയില്‍ സാറ അവരുടെ വിദ്യാഭ്യാസത്തിനായി മുന്നിട്ടിറങ്ങി. ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ അവള്‍ കുടുംബത്തെ മാത്രമല്ല, ഗ്രാമത്തിനു മുഴുവന്‍ വിദ്യാഭ്യാസം നല്‍കുമെന്നവര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന് നല്‍കിയ പിന്തുണ മാനിച്ച്‌, 2014-ല്‍ ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു. അതേസമയം, അനാഥരെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിച്ച സാറയുടെ സംഭാവനകള്‍ സമൂഹത്തില്‍ വലിയമാറ്റം കൊണ്ടുവന്നെന്ന് കിസുമു ഗവര്‍ണര്‍ അനിയാങ് ന്യോങ്‌ഗോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here