Home Gulf ഇ​ന്ത്യ​ന്‍ ചാ​മ്ബ്യ​ന്‍​സ് ക്രി​ക്ക​റ്റ് ലീ​ഗ് ; കി​രീ​ടം ജി​ദ്ദ ഇ​ന്ത്യ​ന്‍​സി​ന്

ഇ​ന്ത്യ​ന്‍ ചാ​മ്ബ്യ​ന്‍​സ് ക്രി​ക്ക​റ്റ് ലീ​ഗ് ; കി​രീ​ടം ജി​ദ്ദ ഇ​ന്ത്യ​ന്‍​സി​ന്

30
0

ജി​ദ്ദ : ഇ​ന്ത്യ​ന്‍ ചാ​മ്ബ്യ​ന്‍​സ് ക്രി​ക്ക​റ്റ് ലീ​ഗ് പ്ര​ഥ​മ കി​രീ​ടം ജി​ദ്ദ ഇ​ന്ത്യ​ന്‍​സ് (ജെ.​ഐ.​സി.​സി) സ്വ​ന്ത​മാ​ക്കി. ജെ.​ടി.​പി.​എ​ല്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ മാം​ഗ്ലൂ​ര്‍ യു​നൈ​റ്റ​ഡി​നെ​യാ​ണ് തൗ​സീ​ഫ് ന​യി​ച്ച ജി​ദ്ദ ഇ​ന്ത്യ​ന്‍​സ് തോ​ല്‍​പി​ച്ച​ത്. മു​ഹ​മ്മ​ദ് ബ​ദ​റി​നെ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ലെ മാ​ന്‍ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത് ജി​ദ്ദ ഇ​ന്ത്യ​ന്‍​സ് പ​ടു​ത്തു​യ​ര്‍​ത്തി​യ 94 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം സ​മ​ഗ്ര​മാ​യി പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും ആ​റു റ​ണ്‍​സ്​ അ​ക​ലെ മാം​ഗ്ലൂ​ര്‍ യു​നൈ​റ്റ​ഡി​‍െന്‍റ ഇ​ന്നി​ങ്സ് അ​വ​സാ​നി​ച്ചു. വി​ജ​യി​ക്കാ​ന്‍ അ​വ​സാ​ന ഓ​വ​റി​ല്‍ 13 റ​ണ്‍​സ് ആ​ണ്​ വേ​ണ്ടി​യി​രു​ന്ന​ത്. കാ​ശി​ഫ് എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ല്‍ വി​ജ​യ റ​ണ്‍​സ്‌ നേ​ടാ​ന്‍ മാം​ഗ്ലൂ​രി​ന്​ ക​ഴി​ഞ്ഞി​ല്ല.

നേ​ര​ത്തെ ന​ട​ന്ന സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ജെ.​ഐ.​സി.​സി, അ​ല്‍ അം​രി​യെ​യും മാം​ഗ്ലൂ​ര്‍ യു​നൈ​റ്റ​ഡ്, സ്​​റ്റാ​ര്‍ ഇ​ല​വ​നെ​യു​മാ​ണ്‌ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇം​തി​യാ​സും സു​ധേ​ഷും സെ​മി​ഫൈ​ന​ലി​ലെ താ​ര​ങ്ങ​ളാ​യി. ടൂ​ര്‍​ണ​മെന്‍റി​ലെ മി​ക​ച്ച ബാ​റ്റ​സ്മാ​നാ​യി മു​ഹ​മ്മ​ദ് ബ​ദ​റി​നെ​യും ബൗ​ള​റാ​യി സു​ധേ​ഷി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. സി​നാ​ന്‍ ആ​ണ് മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍. മാ​ന്‍ ഓ​ഫ് ദ ​സീ​രീ​സ് ആ​യി സു​ധേ​ഷി​നെ തി​ര​ഞ്ഞെ​ടു​ത്തു. ജി​ദ്ദ​യി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് പ്ര​മോ​ട്ട​ര്‍​മാ​രാ​യ അ​തി​ഷ്, ബാ​ഷ, ആ​ബി​ദ്, മു​ജാ​ഹി​ര്‍, വ​സ​ന്ത്, ഷാ​ഹു​ല്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ കൈ​മാ​റി. ഐ.​സി.​എ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ബ്​​ദു​സ​ത്താ​ര്‍ ബാ​ബു സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here