Home Gulf എ​ക്‌​സ്ട്രീം ഇ ​സീ​രീ​സ് കാ​റോ​ട്ട മ​ത്സ​രം ; സൗ​ദി കാ​യി​ക മേ​ഖ​ല​ക്ക് മ​റ്റൊ​രു പൊ​ന്‍​തൂ​വ​ല്‍ കൂ​ടി

എ​ക്‌​സ്ട്രീം ഇ ​സീ​രീ​സ് കാ​റോ​ട്ട മ​ത്സ​രം ; സൗ​ദി കാ​യി​ക മേ​ഖ​ല​ക്ക് മ​റ്റൊ​രു പൊ​ന്‍​തൂ​വ​ല്‍ കൂ​ടി

28
0

അ​ല്‍ ഉ​ല : സൗ​ദി ഓ​ട്ടോ​മൊ​ബൈ​ല്‍, മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഫെ​ഡ​റേ​ഷ​‍െന്‍റ (എ​സ്‌.​എ.‌​എം.‌​എ​ഫ്) സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ദി കാ​യി​ക മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച എ​ക്‌​സ്ട്രീം ഇ ​സീ​രീ​സ് ഇ​ല​ക്‌ട്രി​ക് എ​സ്‌.​യു.​വി കാ​റോ​ട്ട മ​ത്സ​രം രാ​ജ്യ​ത്തി​‍െന്‍റ കാ​യി​ക മേ​ഖ​ല​ക്ക് മ​റ്റൊ​രു പൊ​ന്‍​തൂ​വ​ല്‍​കൂ​ടി ചാ​ര്‍​ത്തി. ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സൗ​ദി അ​റേ​ബ്യ​യി​ലെ ച​രി​ത്ര​ന​ഗ​ര​മാ​യ അ​ല്‍ ഉ​ല​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഇ​ല​ക്‌ട്രി​ക് എ​സ്‌.​യു.​വി കാ​റു​ക​ള്‍ പ​ങ്കെ​ടു​ത്തു. ആ​ദ്യ​മാ​യാ​ണ് സൗ​ദി​യി​ല്‍ ഇ​ങ്ങ​നെ​യൊ​രു കാ​റോ​ട്ട മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഒ​ഡി​സ്സീ 21 കാ​റു​ക​ളാ​ണ് മ​ത്സ​ര​ത്തി​നു​പ​യോ​ഗി​ച്ച​ത്. സ്വീ​ഡി​ഷു​കാ​ര​നാ​യ ജൊ​ഹാ​ന്‍ ക്രി​സ്​​റ്റോ​ഫ​ര്‍​ഷ​ന്‍, സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ ആ​സ്ട്രേ​ലി​യ​ന്‍ താ​രം മോ​ളി ടെ​യ്​​ല​ര്‍ എ​ന്നി​വ​ര്‍ ന​യി​ച്ച ജ​ര്‍​മ​ന്‍ ടീം ​റോ​സ്ബെ​ര്‍​ഗ് എ​ക്‌​സ് റേ​സി​ങ്​ മ​ത്സ​ര​ത്തി​ല്‍ കി​രീ​ടം ചൂ​ടി. സ്വീ​ഡി​ഷ് ഡ്രൈ​വ​ര്‍ ടി​മ്മി ഹാ​ന്‍​സ​ന്‍, ബ്രി​ട്ട​‍െന്‍റ കാ​റ്റി മു​ന്നി​ങ്​​സ്​ എ​ന്നി​വ​ര്‍ ന​യി​ച്ച ആ​ന്‍​ഡ്രെ​റ്റി യു​നൈ​റ്റ​ഡ് ടീം ​ര​ണ്ടാം സ്ഥാ​ന​ത്തും ഫ്ര​ഞ്ച് റാ​ലി ചാ​മ്ബ്യ​ന്‍ സെ​ബാ​സ്​​റ്റ്യ​ന്‍ ലോ​ബ്, സ്പാ​നി​ഷ് ഡ്രൈ​വ​ര്‍ ക്രി​സ്​​റ്റീ​ന ഗു​ട്ട​റ​സ് എ​ന്നി​വ​ര്‍ പ്ര​തി​നി​ധാ​നം​ചെ​യ്​​ത എ​ക്സ് 44 ടീം ​മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

സൗ​ദി വി​ഷ​ന്‍ 2030​‍െന്‍​റ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യ ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് പ്രോ​ഗ്രാ​മി​‍െന്‍റ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​മ്ബ​ത് അ​ന്താ​രാ​ഷ്​​ട്ര ടീ​മു​ക​ളി​ല്‍​നി​ന്നാ​യി ഓ​രോ പു​രു​ഷ, വ​നി​ത ഡ്രൈ​വ​ര്‍​മാ​രു​ള്‍​പ്പെ​ടെ 18 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. കാ​യി​ക​മ​ന്ത്രി​യും സൗ​ദി അ​റേ​ബ്യ​ന്‍ ഒ​ളി​മ്ബി​ക് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ അ​മീ​ര്‍ അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ തു​ര്‍​ക്കി അ​ല്‍ ഫൈ​സ​ല്‍ മ​ത്സ​ര​വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. കാ​യി​ക മേ​ഖ​ല​ക്ക്​ കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​‍െന്‍റ പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍​ക്ക്​ സൗ​ദി സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ട് സൗ​ദി അ​റേ​ബ്യ​യി​ല്‍ ഈ ​വ​ര്‍​ഷം തു​ട​ക്ക​ത്തി​ല്‍ മൂ​ന്ന് അ​ന്താ​രാ​ഷ്​​ട്ര കാ​റോ​ട്ട മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ 13 ദി​വ​സം നീ​ണ്ടു​നി​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​മാ​യ ഡാ​ക​ര്‍ റാ​ലി​ക്ക് രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. 68 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 342 മ​ത്സ​രാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സൗ​ദി​യി​ലെ ഒ​മ്ബ​തി​ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​മ​ത്സ​രം ക​ട​ന്നു​പോ​യ​ത്.

ഡാ​ക​ര്‍ റാ​ലി ക​ഴി​ഞ്ഞ്​ 32 ദി​വ​സ​ത്തി​നു​ശേ​ഷം ഫോ​ര്‍​മു​ല ഇ ​മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ഴാം സീ​സ​ണി​‍െന്‍റ ര​ണ്ടാം റൗ​ണ്ടും സൗ​ദി​യി​ല്‍ ന​ട​ന്നു. 12 അ​ന്താ​രാ​ഷ്​​ട്ര ടീ​മു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ 24 മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് ഫോ​ര്‍​മു​ല ഇ ​കാ​റോ​ട്ട മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യ​ക​ര​മാ​യ എ​ക്‌​സ്ട്രീം ഇ ​സീ​രീ​സ് കാ​റോ​ട്ട മ​ത്സ​ര​ത്തി​നു​ശേ​ഷം ഈ ​വ​ര്‍​ഷാ​വ​സാ​നം ഫോ​ര്‍​മു​ല വ​ണ്‍ മ​ത്സ​ര​വും സൗ​ദി​യി​ല്‍ ന​ട​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here