കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ ചെപ്പള്ളി വീട്ടില്‍ എസ് അജിത്ത്കുമാറാണ് മരിച്ചത്. നിര്‍മാണ കമ്ബനിയില്‍ ജെ.സി.ബി ഓപറേറ്ററായിരുന്നു അജിത്ത്. 52 വയസായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസമായി താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം സഹപ്രവര്ത്തകന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിെന്റ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന 44ാമത്തെ മലയാളിയാണ് അജിത്ത്കുമാര്‍.