Home Gulf ഒമാനില്‍ വീണ്ടും നിയന്ത്രണം ; ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ തിരിച്ചടി

ഒമാനില്‍ വീണ്ടും നിയന്ത്രണം ; ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ തിരിച്ചടി

34
0

മസ്‌കറ്റ് : ഒമാന്‍ പൗരന്മാര്‍ക്കും, റെസിഡന്‍സ് വിസയുള്ളവര്‍ക്കും മാത്രമാകും ഇനി ഒമാനിലേക്കു പ്രവേശനം. 2021 ഏപ്രില്‍ 5 വരെ റെസിഡന്‍സ് വിസ ലഭിച്ചവര്‍ക്കാണ് പ്രവേശനം നല്‍കുക. ഇന്ന് മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നിയന്ത്രണം. എയര്‍ലൈന്‍ കമ്ബനികള്‍ക്ക് ഇത് സംബന്ധിച്ച്‌സര്‍ക്കുലര്‍ നല്‍കി. സൗദിയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട് 14 ദിവസത്തിന് ശേഷം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ പാടുള്ളു എന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച്‌ 28ന് ഒമാനില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. വൈകുന്നേരം എട്ട് മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയായിരുന്നു കര്‍ഫ്യു. ഇത് റമദാന്‍ മാസത്തില്‍ 9 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here