Home Ociana ഇന്ത്യയിലേക്കുളള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഇറക്കുമതി തടഞ്ഞ്‌ ചൈന

ഇന്ത്യയിലേക്കുളള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഇറക്കുമതി തടഞ്ഞ്‌ ചൈന

627
0

ബെയ്ജിങ് : കടുത്ത ഓക്സിജന്‍, വെന്‍്റിലേറ്റര്‍ ക്ഷാമം നേരിടുന്ന ഇന്ത്യയിലേയ്ക്ക് ലോകരാജ്യങ്ങള്‍ സഹായം എത്തിക്കുന്നതിനിടെ ഇന്ത്യക്കെതിരെ ചൈനയുടെ നീക്കം. ഇന്ത്യയിലേയ്ക്കുള്ള കാര്‍ഗോ വിമാനങ്ങള്‍ രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തി വെക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഷ്വാന്‍ എയര്‍ലെന്‍സിന്‍്റെ തീരുമാനം. ഇതോടെ വാക്സിന്‍, മരുന്നു നിര്‍മാണത്തിനും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനും ആവശ്യമായ സാമഗ്രികളുടെ ഒഴുക്കാണ് തടസ്സപ്പെടുക.

കൊവിഡ് 19 സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ ഇരട്ടത്താപ്പ്. ചൈനയിലെ ഷിയാന്‍ നഗരത്തില്‍ നിന്ന് ഡല്‍ഹി ഉള്‍പ്പെടെ ആറു നഗരങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുകയാണെന്നാണ് സിഷ്വാന്‍ എയര്‍ലൈന്‍സിന്‍്റെ ഉപകമ്ബനിയായ സിഷ്വാന്‍ ച്വാന്‍ഹാങ് സെയില്‍സ് ഏജന്‍്റുമാരെ അറിയിച്ചത്. ചൈനയില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിക്കാന്‍ ഇരുരാജ്യങ്ങളിലെയും വ്യാപാരികള്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here