Home India സാധാരണ ഗതിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഇല്ല. രാജധാനി ഉള്‍പ്പടെയുള്ള സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് തുടരും.

സാധാരണ ഗതിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഇല്ല. രാജധാനി ഉള്‍പ്പടെയുള്ള സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് തുടരും.

28
0

ദില്ലി: കോവിഡ് കാരണം റദ്ദാക്കിയ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചതായി റെയില്‍വേ അറിയിച്ചു. നേരത്തെയുള്ള ഉത്തരവു പ്രകാരം ഇന്നു വരെയായിരുന്നു നിര്‍ത്തിവച്ചിരുന്നത്. രാജധാനി അടക്കം 230 സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് തുടരും.മുംബൈയില്‍ ചുരുങ്ങിയ തോതില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സബേര്‍ബന്‍ ട്രെയിനുകളും തുടരും. പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് ഡിമാന്‍ഡ് വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച്‌ 22 മുതലാണ് ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയത്. മേയില്‍ രാജധാനി സ്പെഷല്‍ ട്രെയിനുകളും ജൂണില്‍ 200 സ്പെഷല്‍ ട്രെയിനുകളും ആരംഭിച്ചു. ഇതില്‍ കൊങ്കണ്‍ വഴി കേരളത്തിലേക്കുള്ള 2 ട്രെയിനുകളൊഴികെ ഈ മാസം 20 വരെ റദ്ദാക്കിയിരുന്നു. കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണിത്. മംഗള, തുരന്തോ എന്നിവയാണ് ഓടുന്നത്. യാത്രാ ട്രെയിനുകള്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് 40,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here