Home Headline സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

24
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(12.08.2020) 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 1068 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ്, എറണാകുളം അയ്യമ്ബുഴയ സ്വദേശി മറിയംകുട്ടി, ഇടുക്കി സ്വദേശി അജിതന്‍, കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്‍, കാസര്‍ഗോഡ് സ്വദേശി ആദംകുഞ്ഞ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 28664 പരിശോധനകള്‍ നടത്തി.

പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 ,‌ എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസ‍ര്‍കോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂ‍ര്‍ 19, വയനാട് 12, കൊല്ലം 5.

LEAVE A REPLY

Please enter your comment!
Please enter your name here