Home Gulf വന്ദേഭാരത് മിഷന്‍: സൗദിയില്‍നിന്നും 13 പുതിയ സര്‍വിസുകള്‍ കൂടി

വന്ദേഭാരത് മിഷന്‍: സൗദിയില്‍നിന്നും 13 പുതിയ സര്‍വിസുകള്‍ കൂടി

23
0

ജിദ്ദ: വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്നും 13 സര്‍വിസുകള്‍ കൂടി നിലവില്‍ വന്നു. ആഗസ്റ്റ് 16 മുതല്‍ 24 വരെ ഒമ്ബത് ദിവസത്തെ ഷെഡ്യൂള്‍ ആണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടിരിക്കുന്നത്. എട്ടെണ്ണം എയര്‍ ഇന്ത്യയും അഞ്ചെണ്ണം ഇന്‍ഡിഗോയുമായിരിക്കും സര്‍വിസുകള്‍ നടത്തുക.പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നും വിമാനങ്ങളില്ല. കേരളത്തിലേക്ക് ദമ്മാമില്‍ നിന്നും അഞ്ച് സര്‍വിസുകള്‍ മാത്രമാണുള്ളത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സര്‍വിസും. പുതിയ ഷെഡ്യൂള്‍ അനുസരിച്ച്‌ കോഴിക്കോട്ടേക്ക് സര്‍വിസുകള്‍ ഒന്നും തന്നെയില്ല. കൊച്ചി, തിരുവനന്തപുരം റൂട്ടുകളില്‍ എയര്‍ ഇന്ത്യയും കണ്ണൂരിലേക്ക് ഇന്‍ഡിഗോയുമാണ് സര്‍വിസുകള്‍ നടത്തുക.എയര്‍ ഇന്ത്യക്ക് എല്ലാ സര്‍വീസ് ഫീയുമുള്‍പ്പെടെ എക്കണോമി ക്‌ളാസില്‍ 1060 റിയാലും ബിസിനസ് ക്‌ളാസില്‍ 2010 റിയാലുമാണ് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍. ദമ്മാം-കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസിന് 1030 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ദമ്മാമില്‍ നിന്നും മുംബൈ, റിയാദില്‍ നിന്നും മുംബൈ, ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വിസുകള്‍.

ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് വിമാനക്കമ്ബനികളുടെ ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യ മുന്‍ഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പന.

LEAVE A REPLY

Please enter your comment!
Please enter your name here