Home Ociana ഞങ്ങള്‍ക്ക് കുടുംബം നോക്കണം… കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്ക് കയറി വനിതകള്‍

ഞങ്ങള്‍ക്ക് കുടുംബം നോക്കണം… കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്ക് കയറി വനിതകള്‍

13
0

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നത് അവിടുത്തെ സ്ത്രീകള്‍ക്കാണ്. എന്നാല്‍ ഇതിനെതിരെ പോരാടാനുറച്ച ഒരുകൂട്ടം സ്ത്രീകളും വാര്‍ത്തകളില്‍ ഇടം പിടിച്ചു. താലിബാനു നേരെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ പ്രതിഷേധവിരല്‍ ചൂണ്ടുന്നതടക്കം നിരവധി ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. വീടാണു സ്ത്രീകള്‍ക്കു സുരക്ഷിത ഇടമെന്നും അവര്‍ പ്രസവിക്കാന്‍ മാത്രമുള്ളതാണെന്നും അടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. ഇപ്പോഴിതാ കാബൂള്‍ വിമാനത്താവളത്തിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയിരിക്കുകയാണ് 12 വനിതകള്‍. ‘എന്റെ കുടുംബത്തെ സഹായിക്കുന്നതിനായി എനിക്കു പണം വേണം. എനിക്കു വീട്ടിലിരുന്നിട്ട് കടുത്ത സമ്മര്‍ദ്ദമായിരുന്നു, കടുത്ത ദുഃഖം അനുഭവപ്പെട്ടു.

ഇപ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു’- നേവി ബ്ലൂ സ്യൂട്ടും മേക്കപ്പും ധരിച്ചു വിമാനത്താവളത്തില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം റാബിയ ജമാല്‍ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. 35 വയസ്സുകാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ റാബിയ ഈ പന്ത്രണ്ടു പേരില്‍ ഒരാളാണ്. താലിബാന്‍ കാബൂള്‍ കീഴടക്കും മുന്‍പ് എണ്‍പതിലധികം സ്ത്രീകളാണു വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്നത്. അതില്‍ 12 പേര്‍ മാത്രമാണു തിരികെയെത്തിയത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പ്രവേശിക്കരുതെന്നാണു മിക്കവര്‍ക്കും താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here