Home Europe കലണ്ടര്‍ സ്ലാം നഷ്ടമായി, നിരാശയില്‍ റാക്കറ്റ് അടിച്ചുടച്ച്‌ ജോക്കോ ; തോ‌ല്‍പ്പിച്ചതിന് മാപ്പെന്ന് മെദ്‌വദേവ്

കലണ്ടര്‍ സ്ലാം നഷ്ടമായി, നിരാശയില്‍ റാക്കറ്റ് അടിച്ചുടച്ച്‌ ജോക്കോ ; തോ‌ല്‍പ്പിച്ചതിന് മാപ്പെന്ന് മെദ്‌വദേവ്

11
0

യുഎസ് ഓപ്പണ്‍ വിജയത്തോടെ രണ്ട് ചരിത്രനേട്ടങ്ങളാണ് സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ച്‌ ലക്ഷ്യമിട്ടിരുന്നത്. ഫെഡററിനും നദാലിനും തങ്ങളുടെ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന സമയത്തും സാധ്യമാവാതിരുന്ന ടെന്നീസിലെ കലണ്ടര്‍ സ്ലാം നേട്ടം സ്വന്തമാക്കുക. ഒപ്പം 21 ഗ്രാന്‍ഡ്‌സ്ലാമുകളുമായി ഫെഡറര്‍ നദാല്‍ എന്നീ ഇതിഹാസതാരങ്ങളെ പിന്നിലാക്കുക. എന്നാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്ബര്‍ താരം ഡാനില്‍ മെദ്‌വദേവിനെതിരെ തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ജോക്കോയുടെ വിധി. 1969നു ശേഷമുള്ള ആദ്യ കലണ്ടര്‍ സ്‌ലാം നേട്ടമാണു ആര്‍തുര്‍ അഷെ സ്റ്റേഡിയത്തില്‍ ജോക്കോവിച്ച്‌ കൈവിട്ടത്. ഫൈനലിലെ പരാജയത്തിനോട് ഏറെ വൈകാരികമായാണ് ജോക്കോ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here