Home America ജോക്കോവിച്ചിന്റെ സ്വപ്‌നം തകര്‍ത്ത് മെദ്ദ്വദേവ് യു എസ് ഓപ്പണ്‍ ചാംപ്യന്‍

ജോക്കോവിച്ചിന്റെ സ്വപ്‌നം തകര്‍ത്ത് മെദ്ദ്വദേവ് യു എസ് ഓപ്പണ്‍ ചാംപ്യന്‍

8
0

ന്യൂയോര്‍ക്ക് : 21 ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌ന നേട്ടം തേടിയിറങ്ങിയ ലോക ഒന്നാം നമ്ബര്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിനെ തകര്‍ത്ത് റഷ്യയുടെ ഡാനിയേല്‍ മെദ്ദ്വദേവ് യുഎസ് ഓപ്പണ്‍ ചാംപ്യനായി. റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള മെദ്ദ്വദേവ് നേരത്തെ മൂന്ന് ഗ്രാന്‍സ്ലാം ഫൈനലുകളില്‍ കാലിടറിയിരുന്നു. എന്നാല്‍ ഇന്നത്തെ പോരാട്ടത്തോടെ തന്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം റഷ്യന്‍ താരം സ്വന്തമാക്കി. സ്‌കോര്‍ 6-4, 6-4, 6-4. ഒരു വര്‍ഷം നാല് ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കാനും ജോക്കോവിച്ചിന് ആയില്ല. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവ ജോക്കോവിച്ച്‌ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here