Home Europe അയര്‍ലണ്ട് മാതൃവേദിക്ക് നാഷണല്‍ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി

അയര്‍ലണ്ട് മാതൃവേദിക്ക് നാഷണല്‍ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി

46
0

ഡബ്ലിന്‍ : സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്‌ അയര്‍ലണ്ട് മാതൃവേദിയുടെ നാഷണല്‍ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. സീറോ മലബാര്‍ ചര്‍ച്ചിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിയുടെ ഈവര്‍ഷത്തെ ആദ്യത്തെ നാഷണല്‍ മാതൃവേദി മീറ്റിംഗ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച്‌ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്ബില്‍ ഉത്ഘാടനം ചെയ്തു. തിരുസഭയുടെ വളര്‍ച്ചയില്‍ ഓരോ അമ്മയ്ക്കും ഉള്ള വിലയേറിയ ദൗത്യത്തെക്കുറിച്ചും പ്രവാസികളായി ജീവിക്കുമ്ബോള്‍ ഈ ദൗത്യം വിജയകരമായി നിര്‍വഹിക്കേണ്ടതിന്‍്റെ ആവശ്യകതയെക്കുറിച്ചും ക്ലമന്‍്റച്ചന്‍ സംസാരിച്ചു. മാതൃവേദി നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസ് ഭരണികുളങ്ങര ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃവേദിയുടെ പ്രവര്‍ത്തി മേഖലകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കമ്മിറ്റി അംഗങ്ങളെ ഓര്‍മിപ്പിച്ച അച്ചന്‍ മാതൃവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുവാന്‍ യൂണിറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കണമെന്നും വ്യക്തമാക്കി.

യൂറോപ്പിന്‍്റെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ഫോണ്‍ സന്ദേശത്തിലൂടെ മാതൃവേദിയുടെ വളര്‍ച്ചയ്ക്കും അതിന്‍്റെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുകയുണ്ടായി. തദവസരത്തില്‍ അമ്മമാര്‍ ധാര്‍മ്മികദിശാബോധം നല്‍കുന്നവരായിരിക്കണം എന്നും നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സമൂഹത്തിലും ധാര്‍മ്മികദിശാബോധം വളര്‍ത്തുന്നതില്‍ നല്ല പങ്കാളിത്തം വഹിക്കണമെന്നുo ഉദ്ബോധിപ്പിച്ചു. അയര്‍ലണ്ട് സീറോ മലബാര്‍ ഫാമിലി അപ്പസ്തൊലേറ്റ് സെക്രട്ടറി അല്‍ഫോന്‍സ ബിനു ഫാമിലി അപ്പോസ്തോലറ്റിന്റെ ഘടനയില്‍ മാതൃവേദിയുടെ പങ്ക്‌ വിശദീകരിച്ചു.

യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്‌ : ഷേര്‍ലി ജോര്‍ജ്ജ് ( താല,ഡബ്ലിന്‍ Tallaght Dublin )
വൈസ് പ്രസിഡണ്ട്‌ : ലിഷ രാജീവ് ( ബെല്‍ഫാസ്റ്റു Belfast)
സെക്രട്ടറി : രാജി ഡൊമിനിക് ( ലൂക്കന്‍,ഡബ്ലിന്‍ Lucan Dublin )
പിആര്‍ഒ : അഞ്ചു ജോമോന്‍ ( ബ്രെയ്,ഡബ്ലിന്‍ Bray Dublin)
ട്രഷ്രറര്‍ : സ്വീറ്റി മിലന്‍ ( ബ്ളാച്ടേര്‍ഡ്സ്ടൗണ്‍ , ഡബ്ലിന്‍ Blanchardstown Dublin)
മധ്യസ്ഥ പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍: ലഞ്ചു ജോസഫ് ( സ്ലൈഗോ, ഗോള്‍വേ Sligo Galway)

LEAVE A REPLY

Please enter your comment!
Please enter your name here