Home Headline കോട്ടയത്ത് ‘ബി ദ വാരിയര്‍’ പ്രചാരണത്തിനു തുടക്കം

കോട്ടയത്ത് ‘ബി ദ വാരിയര്‍’ പ്രചാരണത്തിനു തുടക്കം

5
0

കോട്ടയം : ഒന്നര വര്‍ഷം പിന്നിട്ട കോവിഡ് പോരാട്ടത്തിന്റെ മുന്നണി പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച്‌ ‘ബി ദ വാരിയര്‍’ ബോധവത്കരണ കാമ്ബയിന് ജില്ലയില്‍ തുടക്കം. കോവിഡിനെതിരായ പോരാട്ടത്തില്‍ പോരാളിയായി ‘ബി ദ വാരിയര്‍’ പ്രചാരണത്തില്‍ പങ്കാളിയായ ചിത്രം പ്രദര്‍ശിപ്പിച്ച്‌ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും ജില്ലയിലെ എം.എല്‍.എ.മാരും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പ്രചാരണത്തില്‍ പങ്കാളിയായി.കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുക, അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണ് പ്രചാരണം. സംസ്ഥാനതലത്തില്‍ നടത്തുന്ന ‘ബി ദ വാരിയര്‍’ കാമ്ബയിന്റെ ഭാഗമായി നടത്തുന്ന ജില്ലയിലെ പ്രചാരണ പരിപാടിയില്‍ 70,000 പേര്‍ പങ്കാളികളാകും.

LEAVE A REPLY

Please enter your comment!
Please enter your name here