Home Europe ഒറ്റച്ചാര്‍ജില്‍ 1000 കിലോ മീറ്റര്‍ ഓടി ; ഗിന്നസ് റെക്കോര്‍ഡുമായി ഇലക്‌ട്രിക് ട്രക്ക്-വീഡിയോ

ഒറ്റച്ചാര്‍ജില്‍ 1000 കിലോ മീറ്റര്‍ ഓടി ; ഗിന്നസ് റെക്കോര്‍ഡുമായി ഇലക്‌ട്രിക് ട്രക്ക്-വീഡിയോ

11
0

ഒറ്റച്ചാര്‍ജില്‍ 1099 കിലോ മീറ്റര്‍ ഓടി മികവ് തെളിയിച്ച്‌ ഗിന്നസ് റെക്കോര്‍ഡുമായി ഇലക്‌ട്രിക് ട്രക്ക്. ലോകത്ത് ഒരു ഇലക്‌ട്രിക് ട്രക്ക് ഒറ്റച്ചാര്‍ജില്‍ ഓടിയ ഏറ്റവും കൂടുതല്‍ ദൂരമാണിത്. എക്‌സ്പ്രസ് ആന്‍ഡ് പാക്കേജ് സര്‍വിസ് ദാതാക്കളായ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഡി.പി.ഡി, ഇ ട്രക്ക് ബ്രാന്‍ഡായ ഫുട്ടൂരിക്കം, ടയര്‍ നിര്‍മാതാക്കളായ കോണ്ടിനെന്‍റല്‍ എന്നിവയുടെ സംയുക്ത പരിശ്രമമാണ് ട്രക്ക് ലോക റെക്കോര്‍ഡ് നേടിയതിന് പിറകില്‍. ടെസ്റ്റ് സെന്‍ററിലെ ഓവല്‍ ട്രാക്കില്‍ രണ്ടു ഡ്രൈവര്‍മാര്‍ നാലര മണിക്കൂര്‍ ഷിഫ്റ്റില്‍ 392 ലാപ്പുകള്‍ ഓടിച്ചാണ് ലോക റെക്കോര്‍ഡിട്ടത്. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ സ്പീഡിലായിരുന്നു ഓട്ടം. മൊത്തം ദൂരം പിന്നിടാന്‍ ആകെ 23 മണിക്കൂറാണായത്.

ആറു മാസമായി ഡി.പി.ഡി പ്രാദേശികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ട്രക്കാണിതെന്നും 300 കിലോമീറ്റര്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രതിദിനം ഇവ ഓടിക്കാനാകുമെന്നും ഡി.പി.ഡി ഇന്നവേഷന്‍സ് ഡയറക്ടര്‍ മാര്‍ക് ഫ്രാങ്ക് പറഞ്ഞു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഡി.പി.ഡിക്ക് വോള്‍വോ എഫ്.എച്ച്‌ വാഹനമാണ് ഇലക്‌ട്രിക്കായി മാറ്റിയത്, 19 ടണ്‍ ഭാരമുള്ള വാഹനം 680 ബി.എച്ച്‌.പി എന്‍ജിന്‍ ശേഷിയും 680 കെ.ഡബ്യൂ.എച്ച്‌ ഇന്ധനശേഷിയുമുള്ളതാണെന്നും യൂറോപ്പിലെ ഏറ്റവും മികച്ച ട്രക്ക് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഫുട്ടൂരിയം ബ്രാന്‍ഡ് ഇ ട്രക്കുകളും ഉല്‍പ്പന്നങ്ങളും പുറത്തിറക്കുന്ന ഡിസൈന്‍വെര്‍ക്ക് പ്രാഡക്‌ട്‌സ് സി.ഇ.ഒ അഡ്രിയാന്‍ മെല്ലിംഗര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here