Home Ociana തന്‍റെ ഷോട്ട്​ കൊണ്ട്​ നിലത്ത്​ വീണ​ യുവതിക്കരികിലേക്ക്​ ഓടിയെത്തി റൊണാള്‍ഡോ ; ജേഴ്സി സമ്മാനിച്ച്‌ മടക്കം

തന്‍റെ ഷോട്ട്​ കൊണ്ട്​ നിലത്ത്​ വീണ​ യുവതിക്കരികിലേക്ക്​ ഓടിയെത്തി റൊണാള്‍ഡോ ; ജേഴ്സി സമ്മാനിച്ച്‌ മടക്കം

9
0

ബേണ്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ചാമ്ബ്യന്‍സ്​ ലീഗ്​ മത്സരം തോറ്റെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും കളിപ്രേമികളുടെ മനംകവരുകയാണ്. യങ്​ ബോയ്​സിനെതിരായ മത്സരത്തിന്​ മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാള്‍ഡോയുടെ കിക്ക്​ ശരീരത്തില്‍ പതിച്ച്‌​ ഗോള്‍പോസ്റ്റിന്​ പുറകിലുണ്ടായിരുന്ന ഗ്രൗണ്ട്​ സ്റ്റാഫില്‍ പെട്ട യുവതി നിലത്തുവീണു. അപ്രതീക്ഷിത ഷോട്ടിന്‍റെ ശക്തിയില്‍ യുവതി താഴെ വീണു. ഇതുകണ്ട് വേലിക്കെട്ട്​ കടന്ന്​ യുവതിക്കരികില്‍​ ഓടിയെത്തി ക്ഷമചോദിച്ച റൊണാള്‍ഡോ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. ശേഷം റൊണാള്‍ഡോ സമ്മാനിച്ച 7ാം നമ്ബര്‍ യുണൈറ്റഡ്​ ജഴ്​സിയില്‍ യുവതി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

യങ്​ ബോയ്​സിനെതിരെ 13ാം മിനിറ്റില്‍ സ്​കോര്‍ ചെയ്​ത്​ റൊണാള്‍ഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 35ാം മിനിറ്റില്‍ ആരോണ്‍ വാന്‍ ബിസെക്ക ചുവപ്പ്​ കാര്‍ഡ്​ കണ്ട്​ പുറത്തായതോടെ യുണൈറ്റഡ്​ 10 പേരായി ചുരുങ്ങി. കാമറൂണ്‍ താരം മൗമി എന്‍ഗാമെല്യൂവിലൂടെ 66ാം മിനിറ്റില്‍ ആതിഥേയര്‍ ഒപ്പമെത്തി. ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റില്‍ (90+5) അമേരിക്കന്‍ താരം തിയോസന്‍ സെയ്​ബാഷ്യുവാണ്​ യങ്​ബോയ്​സിന്​ ജയം സമ്മാനിച്ചത്​. – ആ തീപാറും യോര്‍ക്കറുകള്‍ ഇനിയില്ല; ടി20യും മതിയാക്കി ശ്രീലങ്കന്‍ താരം ലസിത് മലിംഗ മത്സരത്തിലൂടെ ചാമ്ബ്യന്‍സ്​ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്താന്‍ റൊണാള്‍ഡോക്കായി. റയല്‍ മഡ്രിഡിന്‍റെ മുന്‍താരം ഐകര്‍ കസിയസിന്‍റെറെക്കോഡിനൊപ്പമാണ്​ താരമെത്തിയത്. 177 മത്സരങ്ങളാണ് കസിയസ് കളിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here