Home Ociana കിം ജോങ് ഉന്നിന്റെ സ്റ്റൈലില്‍ ഹെയര്‍ കട്ട് , ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കിം ജോങ് ഉന്നിന്റെ സ്റ്റൈലില്‍ ഹെയര്‍ കട്ട് , ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

8
0

ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ യുവാവിന്റെ വിചിത്രമായ ആവശ്യം കേട്ട് അമ്ബരന്ന് ഉടമ. ബോളിവുഡ് താരങ്ങളുടെയോ പോപ് സ്റ്റാഴ്സിന്റേയോ മറ്റേതെങ്കിലും സെലിബ്രിറ്റികളുടെയോ സ്റ്റൈല്‍ ആയിരുന്നില്ല അയാള്‍ക്ക് വേണ്ടിയിരുന്നത്. ആവശ്യം ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നിന്റെ ഹെയര്‍ സ്റ്റൈല്‍ ആയിരുന്നു. മുടി വെട്ടിയതിന് ശേഷം തന്റെ പുതി. ഹെയര്‍ കട്ടിന്റെ ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുകയും ചെയ്തു. മുടിവെട്ടിയത് കിം ജോങ് ഉന്നിന്റേതിന് സമാനമായതാണെന്ന് കണ്ട് ഇയാളുടെ മുഖഭാവമാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. കിം ജോങ് ഉന്‍ സ്റ്റൈല്‍ ഹെയര്‍ കട്ട് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ഇയാളെ ഉത്തര കൊറിയയില്‍ കൊണ്ടുപോയി ആളുകളെ അമ്ബരപ്പിക്കണമെന്നാണ് ചിലരുടെ കമന്റുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here