Home Gulf അ​ന്ത​ര്‍​ദേ​ശീ​യ പൂ​ക്ക​ള​മ​ത്സ​രം ; ‘​ഡ്രാ​മാ​ന​ന്ദം’ പ്ര​വാ​സി ഗ്രൂ​പ്പി​ന് മൂ​ന്നാം സ്ഥാ​നം

അ​ന്ത​ര്‍​ദേ​ശീ​യ പൂ​ക്ക​ള​മ​ത്സ​രം ; ‘​ഡ്രാ​മാ​ന​ന്ദം’ പ്ര​വാ​സി ഗ്രൂ​പ്പി​ന് മൂ​ന്നാം സ്ഥാ​നം

7
0

മ​സ്​​ക​ത്ത്​ : ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ കേ​ര​ള വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും ലോ​ക കേ​ര​ള​സ​ഭ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്ത​ര്‍​ദേ​ശീ​യ ‘പൂ​ക്ക​ള’ മ​ത്സ​ര​ത്തി​ല്‍ ഒ​മാ​നി​ല്‍​നി​ന്നു​ള്ള ‘ഡ്രാ​മാ​ന​ന്ദം’ പ്ര​വാ​സി ഗ്രൂ​പ്പി​ന് മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. കേ​ര​ള​ത്തി​ല്‍ വി​വി​ധ ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ്രാ​മാ​ന​ന്ദം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള​താ​ണ് ‘ഡ്രാ​മാ​ന​ന്ദം’ പ്ര​വാ​സി ഗ്രൂ​പ്. മ​സ്​​ക​ത്തി​ലെ പ്ര​മു​ഖ നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ന്‍​സാ​ര്‍ ഇ​ബ്രാ​ഹിം ആ​ണ്​ ഗ്രൂ​പ്പി​െന്‍റ ചെ​യ​ര്‍​മാ​ന്‍. മ​നോ​ഹ​ര​ന്‍ ഗു​രു​വാ​യൂ​ര്‍, ഷെ​ഫീ​ക്ക് കാ​തി​ക്കോ​ട്, സ​ലോ​മി ചാ​ക്കോ എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍. ലോ​ക​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ നി​ര​വ​ധി കൂ​ട്ടാ​യ്‌​മ​ക​ള്‍, സം​ഘ​ട​ന​ക​ള്‍, ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ​ര്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു . കേ​ര​ള ക​ലാ​സം​സ്കൃ​തി എ​ന്ന വി​ഷ​യ​ത്തി​ല്‍ ഊ​ന്നി​യാ​ണ് പൂ​ക്ക​ളം ത​യാ​റാ​ക്കി​യ​ത്. കേ​ര​ള​ത്തി​െന്‍റ ത​ന​ത്​ ക​ലാ​രൂ​പ​ങ്ങ​ളാ​യ ക​ഥ​ക​ളി, തെ​യ്യം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​ക്ക്​ പു​റ​മെ വ​ള്ളം​ക​ളി​യും പൂ​ക്ക​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ലു​മീ​റ്റ​റോ​ളം വ്യാ​സ​മു​ള്ള പൂ​ക്ക​ള​മാ​ണ് നി​ര്‍​മി​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ച​തി​ല്‍ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്ന്​ പൂ​ക്ക​ള​നി​ര്‍​മാ​ണ​ത്തി​ന്​ മേ​ല്‍​നോ​ട്ടം വ​ഹി​ച്ച സ​ലോ​മി ചാ​ക്കോ പ​റ​ഞ്ഞു. ആ​ഗ​സ്​​റ്റ്​ 23 ആ​യി​രു​ന്നു ര​ജി​സ്​​ട്രേ​ഷ​െന്‍റ അ​വ​സാ​ന തീ​യ​തി. ആ ​ദി​വ​സം ത​ന്നെ പൂ​ക്ക​ളം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന്​ ​ൈവ​കി​യാ​ണ്​ അ​റി​ഞ്ഞ​ത്. 22നാ​ണ്​ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ​ത്. എ​ട്ടു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചാ​ണ്​ പൂ​ക്ക​ളം ത​യാ​റാ​ക്കി​യ​ത്. അ​ന്നേ ദി​വ​സം ത​ന്നെ അ​പ്‌​ലോ​ഡ് ചെ​യു​ക​യും ചെ​യ്തു. ബി​ന്ദു പാ​റ​യി​ല്‍ ആ​ണ് പൂ​ക്ക​ള​ത്തി​െന്‍റ ഡി​സൈ​ന്‍ ത​യാ​റാ​ക്കി​യ​ത്. സു​രേ​ഷ്‌ ഹ​രി​പ്പാ​ട്, ഹ​രി​പ്ര​സാ​ദ് കി​ര​ണ്‍, ഷൈ​ജു ക​രു​ണ, അ​നു​രാ​ജ്, സു​ധ ര​ഘു​നാ​ഥ്, ഇ​ന്ദു ബാ​ബു​രാ​ജ്, ഹ​രി​പ്ര​സാ​ദ് കി​ര​ണ്‍, ഷൈ​ജു ക​രു​ണ, അ​നു​രാ​ജ്, ഇ​ന്ദു ബാ​ബു​രാ​ജ്, പ്ര​ദീ​പ്​ ക​ല്ല​റ, ഷാ​ന്‍ ഹ​രി, ലേ​ഖ സ​ജീ​വ്, സ​ബി​ത ലി​േ​ജാ, ശ്രീ​വി​ദ്യ ര​വീ​ന്ദ്ര​ന്‍, ശ്രീ​ദേ​വി കി​ഴ​ക്ക​നേ​ല, ദേ​വി​ക മ​ധു​കു​മാ​ര്‍, ബീ​ന മ​നോ​ഹ​ര​ന്‍, മ​ഞ്ജു ഷൈ​ജു, ആ​ശ കി​ര​ണ്‍, ആ​ര്യ ഷൈ​ജു, ദി​യ ഷൈ​ജു, കി​ര​ണ്‍, ല​ക്ഷ്മി കി​ര​ണ്‍ അ​ര്‍​ജു​ന്‍, ശ്രാ​വ​ണ്‍ ര​വി, അ​രു​ന്ധ​തി തു​ട​ങ്ങി​യ​വ​രും കൂ​ടി ചേ​ര്‍​ന്നാ​ണ്​ പൂ​ക്ക​ള​മൊ​രു​ക്കി​യ​ത്. അ​ന്ത​ര്‍​ദേ​ശീ​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ‘ഡ്രാ​മാ​ന​ന്ദം’ ഗ്രൂ​പ്പി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ പി.​എം. ജാ​ബി​ര്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here