Home India ദൂരദര്‍ശന്‍ കേന്ദ്രം പൂട്ടാനൊരുങ്ങുന്നു ; തൃ​ശൂരിലെ അവസാന കാമറമാനെയും സ്ഥലംമാറ്റി

ദൂരദര്‍ശന്‍ കേന്ദ്രം പൂട്ടാനൊരുങ്ങുന്നു ; തൃ​ശൂരിലെ അവസാന കാമറമാനെയും സ്ഥലംമാറ്റി

7
0

തൃ​ശൂ​ര്‍ : ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട തൃ​ശൂ​രി​ലെ ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ട​ലി​െന്‍റ വ​ക്കി​ല്‍. ഒ​രു​കാ​ല​ത്ത്​ ദൂ​ര​ദ​ര്‍​ശ​െന്‍റ കേ​ര​ള​ത്തി​ലെ അ​ഭി​മാ​ന​മാ​യി​രു​ന്ന കേ​ന്ദ്ര​ത്തി​ല്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന കാ​മ​റ​മാ​നെ റാ​ഞ്ചി​യി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റി​യാ​ണ്​ ഒ​രു എ​ഡി​റ്റ​റെ മാ​ത്രം പേ​രി​ന്​ നി​ല​നി​ര്‍​ത്തി അ​ട​ച്ചു​പൂ​ട്ട​ല്‍ ന​ട​പ​ടി​ക​ള്‍​ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ലാ​ഭ​ക​ര​മ​ല്ലാ​ത്ത യൂ​നി​റ്റു​ക​ള്‍ പൂ​ട്ടി തി​രു​വ​ന​ന്ത​പു​രം പ്ര​ക്ഷേ​പ​ണ കേ​ന്ദ്രം മാ​ത്രം നി​ല​നി​ര്‍​ത്തു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യ ന​ട​പ​ടി​ക​ളാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. പു​തു​ച്ചേ​രി ഡി.​ഡി കേ​ന്ദ്രം പൂ​ട്ടു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ദൂ​ര​ദ​ര്‍​ശ​ന്‍ ശൃം​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന 71 കാ​മ​റ​മാ​ന്‍​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വാ​ണ്​ ആ​ഗ​സ്​​റ്റി​ല്‍ ഇ​റ​ങ്ങി​യ​ത്.

നി​ല​വി​ല്‍ ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ തൃ​ശൂ​ര്‍ നി​ല​യം ത​ല​വ​ന്​ പ്രോ​ഗ്രാം ഹെ​ഡി​െന്‍റ അ​ധി​ക ചു​മ​ത​ല ന​ല്‍​കി​യാ​ണ്​ ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഒ​രു​കാ​ല​ത്ത്​ അ​ഞ്ച്​ കാ​മ​റ​മാ​ന്‍ ഉ​ണ്ടാ​യി​രു​ന്നി​ട​ത്താ​ണ്​ തൃ​ശൂ​രി​ല്‍ ആ​രു​മി​ല്ലാ​താ​യ​ത്. കാ​മ​റ​മാ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ്രോ​ഗ്രാം നി​ര്‍​മാ​ണം നി​ല​ച്ച​തോ​ടെ വൈ​കാ​തെ അ​ട​ച്ചു​പൂ​ട്ട​ല്‍ തീ​രു​മാ​ന​മെ​ത്ത​ി​യേ​ക്കു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്​ പ്രൊ​ഡ​ക്​​ഷ​ന്‍ യൂ​നി​റ്റു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ല​യാ​ളം പ്ര​ക്ഷേ​പ​ണ കേ​ന്ദ്ര​വും അ​ട​ങ്ങു​ന്ന ശൃം​ഖ​ല​യാ​ണ്​ ദൂ​ര​ദ​ര്‍​ശ​നു​ള്ള​ത്. കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന്​ കാ​മ​റ​മാ​ന്‍​മാ​രി​ല്‍ ര​ണ്ടു​പേ​രെ പ​ക​ര​മാ​ളെ ന​ല്‍​കാ​തെ സ്ഥ​ലം മാ​റ്റി. ഒ​രു കാ​മ​റ​മാ​നെ മാ​ത്രം നി​ല​നി​ര്‍​ത്തി​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ര്‍​ത്ത​നം. തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ന്ദ്ര​ത്തി​ല്‍ വി​ര​മി​ക്കു​ന്ന​വ​ര്‍​ക്ക്​ പ​ക​രം ആ​ളെ ന​ല്‍​കാ​ത്ത​തി​നാ​ല്‍ ഇ​ര​ട്ടി ജോ​ലി​യാ​ണ്.

2001 സെ​പ്​​റ്റം​ബ​ര്‍ ആ​റി​നാ​ണ്​ വാ​ര്‍​ത്ത വി​ത​ര​ണ പ്ര​േ​ക്ഷ​പ​ണ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ തൃ​ശൂ​ര്‍ സ്​​റ്റു​ഡി​യോ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ഒ​​ട്ടേ​റെ ത​ന​ത്​ പ​രി​പാ​ടി​ക​ള്‍​ക്ക്​ വേ​ദി​യൊ​രു​ക്കി​യ കേ​ന്ദ്ര​മാ​ണ്​ തൃ​ശൂ​ര്‍ കേ​ന്ദ്രം. 2005 മു​ത​ല്‍ 2016 വ​രെ സം​പ്രേ​ഷ​ണം ചെ​യ്​​ത ‘ഗാ​ന്ധി​ദ​ര്‍​ശ​ന്‍’ ഇ​തി​ല്‍ പ്ര​ധാ​ന​മാ​ണ്. ക​ര്‍​ഷ​ക​ര്‍, നാ​ട​ന്‍ ക​ലാ​കാ​ര​ന്മാ​ര്‍, നാ​ട​ക പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ പ​​ങ്കെ​ടു​പ്പി​ച്ച ശ്ര​ദ്ധേ​യ പ്രോ​ഗ്രാ​മു​ക​ളും ഈ ​കാ​ല​ഘ​ട്ട​ത്തി​ലു​ണ്ടാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here