Home America പ്രമുഖ ഹാസ്യതാരവും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോം മക്‌ഡൊണാള്‍ഡ് അന്തരിച്ചു

പ്രമുഖ ഹാസ്യതാരവും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോം മക്‌ഡൊണാള്‍ഡ് അന്തരിച്ചു

10
0

വാഷിങ്ടണ്‍ : പ്രമുഖ ഹാസ്യതാരവും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോം മക്‌ഡൊണാള്‍ഡ് അന്തരിച്ചു. 61 വയസായിരുന്നു. ദീര്‍ഘകാലം കാന്‍സറുമായി പൊരുതിയാണ് താരം വിടവാങ്ങിയത്. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സാറ്റര്‍ഡേ നൈറ്റ് ലൈവ് എന്ന പരിപാടിയിലൂടെ ജനപ്രിയനായ നടനാണ് നോം മക്‌ഡൊണാള്‍ഡ്. കഴിഞ്ഞ 10 വര്‍ഷമായി കാന്‍സര്‍ ബാധിതനായിരുന്ന മക്‌ഡൊണാള്‍ഡ്, തന്റെ ആരോഗ്യപ്രശ്നങ്ങള്‍ കുടുംബത്തോടോ സുഹൃത്തുക്കളോടോ ആരാധകരെയോ അറിയിച്ചിരുന്നില്ല. മീ ഡൂയിങ് സ്റ്റാന്‍ഡ് അപ്, ഹിറ്റ്ലേഴ്സ് ഡോഗ്, ഗോസിപ് & ട്രിക്കറി തുടങ്ങിയ കോമഡി ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിരുന്നു. ഡേര്‍ട്ടി വര്‍ക്, ഗ്രോണ്‍ അപ്സ്, ഫണ്ണി പീപ്പിള്‍, ഡോ. ഡുലിറ്റില്‍ ട്രിലജി, ദി അനിമല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നവംബറില്‍ നടക്കാനിരിക്കുന്ന ന്യൂയോര്‍ക്ക് കോമഡി ഫെസ്റ്റിവലില്‍ താരം ഭാഗമാകാനിരിക്കെയാണ് മരണം. 2004ല്‍ എക്കാലത്തെയും മികച്ച 100 ഗ്രേറ്റസ്റ്റ് സ്റ്റാന്‍ഡ് അപ് താരമായി കോമഡി സെന്‍ട്രല്‍ നോം മക്‌ഡൊണാള്‍ഡിനെ തെരഞ്ഞെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here