Home Headline കൊവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിച്ചേക്കും

കൊവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിച്ചേക്കും

7
0

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കാന്‍ സാധ്യത. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നതിനും ഇളവുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് കൊറോണ അവലോകന യോഗം (Covid Review Meeting) ചേരും. യോഗത്തിന് ശേഷം തീരുമാനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും. പ്രതിദിന രോഗികളുടെ (Covid19) എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ ഇനിയും നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറക്കാമെന്നും വിദഗ്ധ സമിതിയും അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാല്‍ സംസ്ഥാനം പൂര്‍ണമായി തുറന്നേക്കാമെന്നാണ് കണക്കാക്കുന്നത്. പുതിയ ഇളവില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ (Review Meeting) ഉണ്ട്. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും ഇതിനുള്ള അനുമതി നല്‍കുക. അതുപോലെതന്നെ ബാറുകള്‍ തുറക്കുന്നകാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

ഇതിനിടയില്‍ ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതി നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇത് വീണ്ടും രോഗ വ്യാപനത്തിന് വഴി വെക്കുമെന്നുമുള്ള ആശങ്ക സര്‍ക്കാരിനുണ്ട്. കഴിഞ്ഞ ദിവസം ശനിയാഴ്ചകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ബയോ മെട്രിക് പഞ്ചിംഗ് ഉടന്‍ ഉണ്ടാവില്ല. ഇതിനിടയില്‍ മ്യുസിയങ്ങളും മൃഗ ശാലകളും ഇന്നലെ മുതല്‍ തുറന്നു. സ്കൂള്‍ തുറക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം പ്ലസ് വണ്‍ പരീക്ഷയിലെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും തീരുമാനിക്കുക. എന്നാല്‍ തിയേറ്ററുകള്‍ തുറക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അവലോകന യോഗത്തിന് പുറമെ സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്തും ഒപ്പം ഭക്ഷ്യ കിറ്റ് നല്‍കുന്നത് തുടരണോ എന്നതിലും തീരുമാനമെടുത്തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here