Home Headline മലങ്കര ഓര്‍ത്തഡോക്‌സ് സഭാഅധ്യക്ഷനായി മാത്യൂസ് മാര്‍ സേവേറിയോസിനെ ശുപാര്‍ശ ചെയ്ത് സിനഡ്

മലങ്കര ഓര്‍ത്തഡോക്‌സ് സഭാഅധ്യക്ഷനായി മാത്യൂസ് മാര്‍ സേവേറിയോസിനെ ശുപാര്‍ശ ചെയ്ത് സിനഡ്

24
0

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി യോഗം ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തു. സീനിയര്‍ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒക്ടോബര്‍ 14 ന് നടക്കുന്ന മലങ്കര അസോസിയേഷന്റെ യോഗത്തിന്റെ അംഗീകാരത്തെതുടര്‍ന്നാവും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായുളള അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങുള്‍ തീരുമാനിക്കുക. ഇന്ന് ചേരുന്ന ഓര്‍ത്തഡോക്‌സ് സഭാ മനേജിങ് കമ്മിറ്റി യോഗത്തിന് ശേഷം സിനഡ് നിര്‍ദേശം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ദേവലോകം അരമനയില്‍ രാവിലെ 10.30ന് ആരംഭിച്ച സിനഡ് ഒരു മണിയോടെ സമാപിച്ചു. സഭയിലെ 24 മെത്രോപൊലീത്തമാരും പങ്കെടുത്തു. വാഴൂര്‍ മറ്റത്തില്‍ പരേതരായ ചെറിയാന്‍ അന്ത്രയോസിന്റെയും പാമ്ബാടി വാലേല്‍ വടക്കേകടുപ്പില്‍ മറിയാമ്മയുടേയും മകനായി 1949 ഫെബ്രുവരി 12ന് ജനിച്ച എം.എ മത്തായിയാണ് പിന്നീട് മാത്യൂസ് മാര്‍ സേവേറിയോസ് ആയത്. 1978ല്‍ വൈദികനായി. 1989ല്‍ മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ, ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. എന്‍.പി. കുറിയാക്കോസ്, ഫാ. ഡോ. ഏബ്രഹാം ഉമ്മന്‍, പ്രൊഫ. ഡോ. കെ.എം കുറിയാക്കോസ്, സി.പി തോമസ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here