Home Headline ‘ഹാപ്പി ബര്‍ത്ത് ഡേ മോദി ജീ’ ; പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

‘ഹാപ്പി ബര്‍ത്ത് ഡേ മോദി ജീ’ ; പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

25
0

71-ാം പിറന്നാള്‍ ആഘോഷിക്കുന്ന നരേന്ദ്രമോദിക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ പ്രമുഖര്‍. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചു. ‘ബഹുമാനപ്പെട്ട പ്രധാന മന്ത്രിക്ക് ജന്മദിനാശംസകള്‍, ആരോഗ്യവും സന്തോഷവും നേരുന്നു’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ.ഹാപ്പി ബര്‍ത്ത് ഡേ മോദി ജീയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആശംസകള്‍ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആശംസ ട്വീറ്ററിലൂടെ അറിയിച്ചു.

‘ദീര്‍ഘവും ആരോഗ്യവുമായ ജീവിതത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’വെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഹാപ്പി ബര്‍ത്ത് ഡേ മോദി ജീ..എന്ന ഹാഷ്ടാഗോടെ മോദിയെ പിന്തുണയ്ക്കുന്നവരും വിമര്‍ശിക്കുന്നവരും ട്വിറ്ററില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി മോദിക്കായി മെഗാ ത്രിവത്സര ജന്മദിനാഘോഷങ്ങളാണ് ബിജെപി ആരംഭിച്ചത്, അതില്‍ പൗരന്മാരുടെ പോസ്റ്റ് കാര്‍ഡുകള്‍, വാക്സിനേഷന്‍ ഡ്രൈവുകള്‍, ശുചിത്വം, പരിസ്ഥിതി പ്രചാരണങ്ങള്‍ തുടങ്ങിയ ചടങ്ങുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ പൊതു ഓഫീസ് ജീവിതത്തിലെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം കൂടിയാണിന്ന്. 2001 ഒക്ടോബര്‍ 7 നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here