Home Gulf സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി​ക്ക് വ​ന്‍ സ്വീ​കാ​ര്യ​ത

സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി​ക്ക് വ​ന്‍ സ്വീ​കാ​ര്യ​ത

23
0

റി​യാ​ദ് : കെ.​എം.​സി.​സി റി​യാ​ദ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ മൂ​ന്നാം സീ​സ​ണി​ന് വ​ന്‍ സ്വീ​കാ​ര്യ​ത. പ്ര​വാ​സം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​ളു​ക​ള്‍​ക്ക്​ ആ​ശ്വാ​സ​മാ​യി മാ​റു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി​യി​ല്‍ ആ​ദ്യ​വ​ര്‍​ഷം മു​ത​ല്‍ ത​ന്നെ അം​ഗ​മാ​യ​വ​ര്‍ എ​ക്സി​റ്റി​ല്‍ പോ​യാ​ലും നാ​ട്ടി​ല്‍ തു​ക​യ​ട​ച്ച്‌ തു​ട​ര്‍​ന്ന് പോ​കാ​ന്‍ ക​ഴി​യു​മെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൂ​ട്ട​മാ​യി പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ 400ഓ​ളം പേ​ര്‍ ജോ​ലി​ചെ​യ്യു​ന്ന സി​ന്‍​മാ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ മു​ഴു​വ​ന്‍ മ​ല​യാ​ളി​ക​ളും അം​ഗ​ത്വ​മെ​ടു​ക്കു​ക​യു​ണ്ടാ​യി. സ്വ​യം അം​ഗ​ത്വം എ​ടു​ക്കു​ക​യും ത​നി​ക്കൊ​പ്പം ജോ​ലി​ചെ​യ്യു​ന്ന​വ​രെ എ​ല്ലാം സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​ക്കി​യ​താ​യി സി​ന്‍​മാ​ര്‍ ഗ്രൂ​പ്​ ക​മ്ബ​നി ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള റി​യാ​ദി​ലെ ഏ​തൊ​രു മ​ല​യാ​ളി​ക്കും ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​വാ​മെ​ന്നും ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം മി​ക​ച്ചൊ​രു ബാ​ഡ്മി​ന്‍​റ​ണ്‍ താ​ര​വും സം​ഘാ​ട​ക​നും കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ല്‍ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഹി​ദ് മാ​സ്​​റ്റ​ര്‍, മു​ജീ​ബ് ഉ​പ്പ​ട റെ​മ ലോ​ജി​സ്​​റ്റി​ക് എം.​ഡി സാ​ജി​ദ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here