ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. ലോകത്ത് ഇതുവരെ 23,583,616 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 812,513പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 16,080,573 പേര്‍ക്ക് രോഗമുക്തി നേടാനായി എന്നത് മാത്രമാണ് ആശ്വാസം നല്കുന്ന ഏക ഘടകം. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോ മീ്റ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്സിക്കോ, കോളംബിയ, സ്പെയിന്, ചിലി എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന ആദ്യ പത്ത് രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്.