Home Ociana ഫ്ലാറ്റ്​ വാടകക്കെടുക്കാന്‍ പണമില്ലാതെ പാര്‍ക്ക്​ ബെഞ്ചുകളില്‍ കിടന്നുറങ്ങി ; ഇന്ന്​ ശതകോടീശ്വരന്‍

ഫ്ലാറ്റ്​ വാടകക്കെടുക്കാന്‍ പണമില്ലാതെ പാര്‍ക്ക്​ ബെഞ്ചുകളില്‍ കിടന്നുറങ്ങി ; ഇന്ന്​ ശതകോടീശ്വരന്‍

23
0

ഫ്ലാറ്റ്​ വാടകക്കെടുക്കാന്‍ പണമില്ലാതെ പാര്‍ക്കുകളിലെ ബെഞ്ചുകളില്‍ കിടന്നുറങ്ങിയയാള്‍ കോടികള്‍ വരുമാനമുള്ള ബിസിനസ്​ സാമ്രാജ്യത്തിന്‍റെ അധിപനായ കഥയാണ്​ നിക്ക്​ മോക്കുറ്റ എന്ന 37കാര​േന്‍റത്​. റൊമാനിയയില്‍ നിന്ന്​ 500 ഡോളറുമായി യു.എസിലെത്തിയാണ്​ മോക്കുറ്റ വലിയ ബിസിനസ്​ സാമ്രാജ്യത്തിന്‍റെ അധിപനായത്​. ലോസ്​ എയ്​ഞ്ചല്‍സിലെ വലിയ വാടകയുള്ള അപ്പാര്‍ട്ട്​മെന്‍റുകളൊന്നും നിക്കിന്​ വാടകക്കെടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ പാര്‍ക്കുകളിലെ ബെഞ്ചുകളില്‍ കിടക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

ആദ്യമായി നഗരത്തിലെത്തിയപ്പോള്‍ ഞാനൊരു കാബ്​ വിളിച്ചിരുന്നു. 100 ഡോളറാണ്​ ഡ്രൈവര്‍ വാടകയായി വാങ്ങിയത്​. ഈ സംഭവം ഞെട്ടിച്ചു. ഇതോടെ ഭക്ഷണം മക്​ഡോണാള്‍ഡിലെ ഒരു ഡോളര്‍ ബര്‍ഗര്‍ മാത്രമാക്കി കുറച്ചു. ചെലവ്​ ചുരുക്കാന്‍ ബര്‍ഗറില്‍ അധിക ചീസ്​ വേണ്ടെന്ന്​ റസ്റ്ററന്‍റ്​ ജീവനക്കാരോട്​ പറഞ്ഞു. പിന്നീട്​ കാര്‍ പാര്‍ക്ക്​ ചെയ്യുന്നത്​ പോലുളള ചെറിയ ജോലികള്‍ നിക്കിന്​ ലഭിച്ചു. അതില്‍ നിന്നും മിച്ചംപിടിച്ച പണമുപയോഗിച്ച്‌​ ഒരു ഫ്ലാറ്റ്​ വാടകക്കെടുക്കാന്‍ നിക്കിന്​ സാധിച്ചു. മാസങ്ങള്‍ക്കകം നിക്കിന്‍റെ ഇംഗ്ലീഷ്​ ഭാഷ മെച്ചപ്പെടുകയും അദ്ദേഹത്തിന്​ റിയല്‍ എസ്​റ്റേറ്റ്​ ബ്രോക്കര്‍ ലൈസന്‍സ്​ ലഭിക്കുകയും ചെയ്​തു.

എന്നാല്‍, ഇറക്കുമതി ചെയ്യുന്ന ഇലക്​ട്രോണിക്​ ഉല്‍പന്നങ്ങള്‍ ഇബേയില്‍ വിറ്റതോടെയാണ്​ നിക്കിന്‍റെ തലവര തെളിഞ്ഞത്​. ഇതോടെ ആറ്​ മാസത്തിനുള്ള നിക്കിന്‍റെ പ്രതിമാസ വരുമാനം 3000 മുതല്‍ 4000 ഡോളര്‍ വരെയായി ഉയര്‍ന്നു. പിന്നീട്​ റിയല്‍ എസ്​റ്റേറ്റ്​ മേഖലയിലെ ബ്രോക്കര്‍ ജോലി ഉപേക്ഷിച്ച്‌​ ആമസോണ്‍, വാള്‍മാര്‍ട്ട്​ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലും നിക്ക്​ സെല്ലറായി. ഇതോടെ നിക്കിന്‍റെ വരുമാനം വന്‍തോതില്‍ ഉയര്‍ന്നു. ഇന്ന്​ യു.എസില്‍ നിക്കിന്‍റെ ഉടമസ്ഥതയില്‍ നിരവധി ഫ്ലാറ്റുകളും ആഡംബര കാറുകളും ഉണ്ട്​.

പരാജയപ്പെടുമെന്ന ഭയമില്ലാത്തതാണ്​ തന്‍റെ വിജയരഹസ്യമെന്ന്​ നിക്ക്​ പറയുന്നു. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന ആത്​മവിശ്വാസമുണ്ടായിരുന്നു. എഴ്​ തവണ തോറ്റപ്പോഴും എട്ടാം തവണ തിരിച്ചുവരുമെന്ന ദൃഢനിശ്​ചയമാണ്​ തനിക്കുണ്ടായിരുന്നത്​. വീട്ടില്‍ നിന്നും ജോലി ചെയ്യാമെന്നുള്ളത്​ തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here