Home Headline ചൈനയില്‍ വീണ്ടും കൊവിഡ് ഭീതി ; പലയിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ചൈനയില്‍ വീണ്ടും കൊവിഡ് ഭീതി ; പലയിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

14
0

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചായോയാങിലും ഹൈദിയാനിലും ആറ് കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. വടക്കു കിഴക്കുള്ള ജൈലിന്‍ പ്രദേശത്ത് നിന്നുള്ള സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയയാള്‍ ഡോങ് ചംഗിലെ റഫ്ള്‍സ് സിറ്റി മാള്‍ സന്ദര്‍ശിച്ചതിനാല്‍ അധികൃതര്‍ മാള്‍ അടപ്പിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് വിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു. മാളിനകത്ത് നിരവധി പേര്‍ കൊവിഡ് ടെസ്റ്റിന് വേണ്ടി വരി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ അടച്ച മാള്‍ ഇന്നും തുറന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here