Home Ociana ഇവിടെ ജനിക്കുന്നവരെല്ലാം കുള്ളന്മാര്‍ ; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുള്ള ചൈനയിലെ ‘അത്ഭുത ഗ്രാമത്തിന്റെ’ കഥ ഇങ്ങനെ

ഇവിടെ ജനിക്കുന്നവരെല്ലാം കുള്ളന്മാര്‍ ; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുള്ള ചൈനയിലെ ‘അത്ഭുത ഗ്രാമത്തിന്റെ’ കഥ ഇങ്ങനെ

18
0

കുള്ളന്മാരുടെ കഥ പറയുന്ന ‘അത്ഭുതദ്വീപ്’ സിനിമ ഓര്‍മ്മയില്ലേ? ആ സിനിമ കണ്ട എല്ലാവര്‍ക്കും കാണും അങ്ങനെയും സ്ഥലമുണ്ടോ എന്ന ഒരു സംശയം. എന്നാല്‍ ഇനി സംശയിക്കണ്ട. അങ്ങനെയും സ്ഥലം ഉണ്ട്. ചൈനയിലെ ഒരു വിദൂര ഗ്രാമമായ യാങ്സിയാണത്. ഗ്രാമത്തിലെ 40% നിവാസികളും കുള്ളന്മാരാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചൈനയുടെ നാനാഭാഗത്തുനിന്നും കുള്ളന്മാര്‍ ഇവിടെ വന്ന് താമസമാക്കിയതല്ല. അവരെല്ലാം യാങ്‌സില്‍ ജനിച്ച്‌ വളര്‍ന്നവരാണ്. ഈ വിചിത്രമായ ഗ്രാമം അറിയപ്പെടുന്നത് തന്നെ ‘കുള്ളന്മാരുടെ ഗ്രാമം’ എന്നാണ്. ചൈനയിലെ ഈ ഗ്രാമം പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ അമ്ബരപ്പിക്കുന്നു. ഇവിടെയുള്ള 80 നിവാസികളില്‍ 36 പേരും കുള്ളന്മാരാണ്.

കൂട്ടത്തില്‍, ഏറ്റവും ഉയരമുള്ള വ്യക്തിയ്ക്ക് 3 അടി 10 ഇഞ്ചും, ഏറ്റവും ഉയരം കുറഞ്ഞയാള്‍ക്ക് 2 അടി 1 ഇഞ്ചുമാണ്. ഇന്നുവരെ ഇതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇതിന് പിന്നിലുള്ള കാരണം മനസിലാക്കാന്‍, ശാസ്ത്രജ്ഞര്‍ സാധ്യമായ എല്ലാ പരിശോധനകളും നടത്തി. പ്രദേശത്തെ വെള്ളം, അവരുടെ ഭക്ഷണം, മണ്ണ് തുടങ്ങി എല്ലാം ഗവേഷകര്‍ പരിശോധിച്ചു. പക്ഷേ ഒരു തുമ്ബും കിട്ടിയില്ല. എന്നാല്‍, ഗ്രാമത്തിലെ മുതിര്‍ന്നവര്‍ക്ക് ഇതിനൊരു വിശദീകരണമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്ബ് ഒരു വേനല്‍ക്കാല രാത്രിയില്‍, 5 മുതല്‍ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ ഒരു നിഗൂഢ രോഗം പടര്‍ന്നുവെന്ന് അവര്‍ പറയുന്നു.

അതോടെയാണ് കുട്ടികളില്‍ വളര്‍ച്ച നിലച്ചത്. കൂടാതെ, മറ്റ് ചിലര്‍ക്ക് വ്യത്യസ്ത ശാരീരിക വൈകല്യങ്ങളും ഉടലെടുത്തു. ഇതോടെ അവരുടെ സമാധാനവും, സന്തോഷവും നശിച്ചുവെന്നും അവര്‍ വിശ്വസിക്കുന്നു. കാലം ചെല്ലുന്തോറും പുതിയ ചില അസാധാരണമായ വിശദീകരണങ്ങളും കഥകളുമായി പലരും മുന്നോട്ട് വന്നു. ഗ്രാമത്തിലെ മണ്ണില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി സാന്ദ്രത ഉള്ളതിനാലാണ് ഈ അവസ്ഥയെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ അതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ആര്‍ക്കും ലഭിച്ചില്ല. അതേസമയം, ജപ്പാന്‍ ചൈനയിലേക്ക് വിട്ട വിഷവാതകത്തിന്റെ സ്വാധീനം കാരണമാണ് ഇതെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാലും, ഈ ദുരൂഹതയ്ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. യാങ്‌സി ഗ്രാമത്തിന്റെ നിലനില്‍പ്പ് ചൈനയിലെ സര്‍ക്കാര്‍ ഒരിക്കലും നിഷേധിച്ചിട്ടില്ലെങ്കിലും, വിദേശികള്‍ക്ക് അവിടെ സന്ദര്‍ശിക്കാന്‍ അനുവാദമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here