Home Ociana ‘ഇയര്‍ഫോണിലല്ല സ്പീക്കറില്‍ തന്നെ പാട്ട് കേട്ട് പണിയെടുത്തോളൂ’ തൊഴിലാളികളുടെ സന്തോഷത്തിനും പ്രധാന്യം കല്‍പിച്ച കമ്ബനി ഉടമ...

‘ഇയര്‍ഫോണിലല്ല സ്പീക്കറില്‍ തന്നെ പാട്ട് കേട്ട് പണിയെടുത്തോളൂ’ തൊഴിലാളികളുടെ സന്തോഷത്തിനും പ്രധാന്യം കല്‍പിച്ച കമ്ബനി ഉടമ ആരെന്നല്ലേ.

13
0

പാട്ട് കേട്ടങ്ങിനെ പണിയെടുക്കുക. എത്ര ഭാരിച്ച ജോലിയായാലും അത് തരുന്ന ആശ്വാസം ചില്ലറയല്ല. പാട്ടു കേട്ട്പണിയെടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് വലിയ വലിയ രോഗങ്ങളില്‍ ആശ്വാസം തരാന്‍ വരെ സംഗീതത്തിന് കഴിയുമെന്നാണല്ലോ പഠനങ്ങള്‍ പറയുന്നത്. മടുപ്പിക്കുന്ന യാത്രകളെ രസകരമാക്കുന്നതും പാട്ടുകളാണല്ലോ. എന്നാല്‍ നമ്മില്‍ എത്രപേര്‍ക്ക് തൊഴിലിടങ്ങളില്‍ പാട്ടു കേട്ട് പണിയെടുക്കാനാവും. എങ്ങാനും പാട്ടു കേള്‍ക്കാമെന്ന് വെച്ചാല്‍ മുതലാളിയോ മറ്റോ കാണുമോ എന്നൊരു ഭീതിയോടെയാവും അത്. ആ പാട്ടുകേള്‍ക്കലില്‍ പിന്നെന്ത് ആശ്വാസം. എന്നാല്‍ ഇവിടെയിതാ പണിയെടുക്കുമ്ബോള്‍ പാട്ടു കേള്‍ക്കാന്‍ സമ്മതം നല്‍കിയിരിക്കുകയാണ് ഒരു മുതലാളി. മറ്റാരുമല്ല. സാക്ഷാല്‍ ഇലണ്‍ മസ്‌ക്ക് തന്നെയാണ്. സ്പീക്കറില്‍ വപരെ പാട്ടു വെക്കുന്നത് നല്ലതാണെന്നാണ് മൂപ്പരുടെ പക്ഷം.

ഇയര്‍ഫോണില്‍ പാട്ടു കേട്ട് പണിയെടുത്താല്‍ കുഴപ്പമുണ്ടോ എന്ന ജീവനക്കാരിയുടെ ചോദ്യത്തിനാണ് മൂപ്പര്‍ ഇങ്ങനെ മറുപടി നല്‍കിയത്. ഒരു ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകി പാട്ടുകേട്ട് പണിയെടുത്താല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ച്‌ ഒരു ജീവനക്കാരി മസ്‌ക്കിന് മെയിലയച്ചു. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു. സഹജീവനക്കാര്‍ക്ക് പ്രയാസമില്ലെങ്കില്‍ സ്പീക്കറില്‍ തന്നെ പാട്ടിടുന്നതു നന്നാകും. ഇത്തരത്തില്‍ ജോലി കൂടുതല്‍ ആസ്വദിച്ചു ചെയ്യാവുന്ന എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ അതും പങ്കുവയ്ക്കണമെന്നും മസ്‌ക് മെയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് തൊഴിലാളികള്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ടെക് പോര്‍ട്ടലായ ‘സിനെറ്റി’നു ലഭിച്ചത്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:

To : എല്ലാവര്‍ക്കും

From : ഇലണ്‍ മസ്‌ക്

Date : ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച

Sub : ഫാക്ടറിയിലെ പാട്ട്

ഫാക്ടറിയില്‍ പാട്ടുകേള്‍ക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ഞാനെന്ന് ആദ്യമേ പറയട്ടെ. തൊഴില്‍ കുടൂതല്‍ ആസ്വാദ്യകരമാക്കുന്ന എന്തു ചെറിയ സംഗതിയും ഇഷ്ടപ്പെടുന്നയാളാണ്. ഒരു ചെവിയില്‍ ഇയര്‍ബഡ് വച്ച്‌ പാട്ടുകേള്‍ക്കുകയും മറുചെവിയില്‍ സുരക്ഷാസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച്‌ കേള്‍ക്കുകയും ചെയ്യാമോ എന്നു ചോദിച്ച്‌ എനിക്ക് ഒരു അസോസിയേറ്റ് ഒരു കുറിപ്പ് അയക്കുകയുണ്ടായി. നല്ലൊരു കാര്യമായാണ് അതെനിക്കു തോന്നിയത്. അതോടൊപ്പം, ഏത് പാട്ടിടണമെന്നതിനെക്കുറിച്ച്‌ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ യോജിപ്പുള്ള കാലത്തോളം സ്പീക്കറില്‍ പാട്ടിടുന്നതു തന്നെ രസകരമാകും. നിങ്ങളുടെ ദിവസം ആനന്ദകരമാക്കാവുന്ന മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ ദയവായി പറയണം. നിങ്ങളെന്നും ജോലിക്കെത്തുന്നുണ്ടെന്ന് വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ഞാന്‍.

കമ്ബനികളുടെ നിലവാരം നിരീക്ഷിക്കുന്ന യുഎസ് വെബ്‌സൈറ്റായ ഗ്ലാസ്‌ഡോറിന്റെ 2017ലെ ‘ടോപ് സിഇഒ’ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചയാളാണ് ഇലണ്‍ മസ്‌ക്. ഗ്ലാസ്‌ഡോര്‍ നടത്തിയ സര്‍വേയില്‍ 98 ശതമാനം തൊഴിലാളികളും മസ്‌കിന് മികച്ച റേറ്റിങ്ങാണ് നല്‍കിയത്. പട്ടികയില്‍ എട്ടാം സ്ഥാനക്കാരനായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here