Home Headline ആന്ധ്രാപ്രദേശില്‍ കനത്ത മഴ ; മരണം 49 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആന്ധ്രാപ്രദേശില്‍ കനത്ത മഴ ; മരണം 49 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

11
0

അമരാവതി : ആന്ധ്രാപ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു.ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്ബതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. തിരുപ്പതിക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.ട്രെയിന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്കു ടുങ്ങിയിരിക്കുന്നത്.നിലവില്‍ ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. അതേസമയം താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിനടിയിലാണ്.പരമാവധി സംഭരണ ശേഷി എത്തിയതോടെ അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here