Home Gulf വോളിഖ് വോളി ഫെസ്റ്റ് ‘ജിംസ് കപ്പ്’ ധാരണാപത്രം കൈമാറി

വോളിഖ് വോളി ഫെസ്റ്റ് ‘ജിംസ് കപ്പ്’ ധാരണാപത്രം കൈമാറി

15
0

ദോഹ : വോളിഖ് ഖത്തര്‍ സംഘടിപ്പിക്കുന്ന ‘ജിംസ് കപ്പ്’ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ധാരണാപത്രങ്ങള്‍ കൈമാറി. ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ കോണ്ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍വോളിഖ് ചീഫ് പാട്രന്‍ കെ.മുഹമ്മദ് ഈസ, പ്രസിഡന്റ് മുഹമ്മദ് നജീബ്, ജനറല്‍ സെക്രട്ടറി ആഷിഖ് അഹ്മദ്, വൈസ് പ്രസിഡന്റ് ബഷീര്‍ ടി ടി കെ, ട്രഷറര്‍ ആഷിഖ് മാഹി എന്നിവര്‍ചേര്‍ന്ന്പ്രയോജകരുടെപ്രതിനിധികള്‍ക്ക് ധാരണാപത്രം കൈമാറി.

ടൈറ്റില്‍ സ്പോണ്സര്മാരില്‍ സൂഖ് അല്‍ ബലാദി യെ പ്രതിനിധീകരിച്ച്‌ എം ഡി ഓഫീസ് മാനേജര്‍ സാദിഖ്, പ്രായോജകരായ എംകോ, എയര്‍ മാസ്റ്റര്‍, അകോണ്‍ ഹോള്‍ഡിങ്, 98.6 എഫ് എം റേഡിയോ മലയാളം തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു. മജീദ് നാദാപുരവും ഷിറാസ് സിതാരയും ഒരുക്കിയ ടൂര്‍ണമെന്റ് പ്രൊമോ വീഡിയോ ചടങ്ങില്‍ പ്രകാശനം ചെയ്തു.

വോളിബോള്‍ ടൂര്‍ണമെന്റ് പ്രാഥമിക റൌണ്ടിന്റെ ആദ്യ ഘട്ടം പിന്നിട്ടപ്പോള്‍ ജിംസ് ഉദയ മട്ടന്നൂരും ബ്രദേഴ്‌സ് വാണിമേലും സെമി ബര്‍ത്ത് ഉറപ്പാക്കി. അടുത്ത രണ്ടു സെമി ഫൈനലിസ്റ്റുകള്‍ക്കായി 25ന് വ്യാഴാഴ്ച്ച നടക്കുന്നമത്സരങ്ങളില്‍ അകോണ് സ്വപ്ന ബാലുശ്ശേരി – അര്‍ച്ചന പഴങ്കാവ്, ബ്രദേഴ്‌സ് മൂലാട് – സെന്റ് പോള്‍ സ്പോര്‍ട്സ് എന്നീ ടീമുകള്‍ ഏറ്റുമുട്ടും.

ഷഫീക് അറക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here