Home Gulf ഡോ.ഷംഷീര്‍ വയലിലിന് ഗള്‍ഫ് ബിസിനസ് ഹെല്‍ത്ത്‌ കെയര്‍ ലീഡര്‍ അവാര്‍ഡ്

ഡോ.ഷംഷീര്‍ വയലിലിന് ഗള്‍ഫ് ബിസിനസ് ഹെല്‍ത്ത്‌ കെയര്‍ ലീഡര്‍ അവാര്‍ഡ്

10
0

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഗള്‍ഫ് ബിസിനസ് നേതൃരംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ച വച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ആരോഗ്യരംഗത്ത് നിന്ന് ഡോ. ഷംഷീര്‍ വയലില്‍ അര്‍ഹനായി. ബിസിനസ്, നിക്ഷേപ രംഗത്തെ വിദഗ്ധരടങ്ങുന്ന അഞ്ചംഗ ജൂറിയാണ് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീറിനെ ആരോഗ്യ രംഗത്തെ ബിസിനസ് ലീഡറായി തിരഞ്ഞെടുത്തത്. മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് മാതൃകയാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലില്‍ നേതൃത്വം നല്‍കിയിരുന്നു. കൊവിഡ് പരിശോധന, ചികിത്സ, വാക്സിനേഷന്‍ എന്നിവയ്ക്കായി യുഎഇ, ഒമാന്‍ സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

യുഎഇയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായി വന്നപ്പോള്‍ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ എത്തിച്ചു. മികച്ച കൊവിഡ് ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി കൈകോര്‍ത്ത് അബുദാബിയിലെ മഫ്രക് ആശുപത്രിയുടെ പ്രവര്‍ത്തന ചുമതലയും വിപിഎസ് സംഘം ഏറ്റെടുത്തിരുന്നു. ഇത്തരം നിര്‍ണ്ണായക ഇടപെടലുകള്‍ക്കാണ് ഡോ. ഷംഷീറിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സൗദി ജര്‍മ്മന്‍ ഹെല്‍ത്ത്, ഫക്കീ കെയര്‍ ഗ്രൂപ്പ്, തുംബൈ ഗ്രൂപ്പ്, ലൈറ്റ് ഹൗസ് അറേബ്യ എന്നീ ഗ്രൂപ്പുകളുടെ മേധാവികളായിരുന്നു പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പെട്ടികയിലുണ്ടായിരുന്നത്.

ദുബായില്‍ നടന്ന ചടങ്ങില്‍ ആസ്‌ട്രേലിയന്‍ കോണ്‍സുല്‍ ജനറല്‍ ഇയാന്‍ ഹാളിഡേ പുരസ്കാരം സമ്മാനിച്ചു. ഡോ. ഷംഷീറിന് വേണ്ടി വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗവര്‍ണ്മെന്റ് റിലേഷന്‍സ് & സ്‌പെഷ്യല്‍ പ്രോജക്റ്റ്സ് ഡയറക്ടര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here