Home Gulf 85 ശതമാനം വിദ്യാര്‍ഥികള്‍ വാക്​സിനെടുത്തു ; നിയന്ത്രണങ്ങളില്‍ ഇളവുനേടി ഇന്ത്യന്‍ സ്​കൂള്‍

85 ശതമാനം വിദ്യാര്‍ഥികള്‍ വാക്​സിനെടുത്തു ; നിയന്ത്രണങ്ങളില്‍ ഇളവുനേടി ഇന്ത്യന്‍ സ്​കൂള്‍

11
0

അ​ബൂ​ദ​ബി : 85 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളും വാ​ക്​​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച സ്​​കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വ​ലി​യ ഇ​ള​വു​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍. കു​ട്ടി​ക​ള്‍​ക്ക് അ​സം​ബ്ലി, ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ള്‍ മു​ത​ലാ​യ​വ അ​നു​വ​ദ​നീ​യ​മാ​ക്കു​ക​യും ഔ​ട്ട്ഡോ​റി​ല്‍ ഫേ​സ് മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വാ​ക്​​സി​നേ​ഷ​ന്‍ നി​ര​ക്ക് അ​നു​സ​രി​ച്ച്‌ സ്​​കൂ​ളു​ക​ള്‍​ക്ക് ക​ള​ര്‍​കോ​ഡ് നി​ശ്ച​യി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ​ഗ്രേ​ഡാ​യ ബ്ലൂ ​ക​ര​സ്ഥ​മാ​ക്കി​യ ​ഗ്രേ​സ് വാ​ലി ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ല്‍ ഈ ​ഇ​ള​വു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ അ​നു​വ​ദി​ച്ച​താ​യി അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്) അ​റി​യി​ച്ചു. ബ്ലൂ ​കോ​ഡ് ല​ഭി​ക്കു​ന്ന സ്​​കൂ​ളു​ക​ള്‍​ക്ക് കാ​യി​ക​പ​രി​പാ​ടി​ക​ള്‍ അ​ട​ക്കം കോ​വി​ഡി​നു​മു​മ്ബ് ന​ട​ത്തി​യി​രു​ന്ന​വ എ​ല്ലാം ചെ​യ്യാ​നാ​വും. സ്​​കൂ​ള്‍ ബ​സു​ക​ളി​ല്‍ അ​ട​ക്കം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ ഇ​ത്ത​രം സ്​​കൂ​ളു​ക​ള്‍​ക്ക് ഒ​ഴി​വാ​ക്കാം.

അ​ബൂ​ദ​ബി​യി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്കാ​കെ മാ​തൃ​ക​യാ​ണ് ​ഗ്രേ​സ് വാ​ലി ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​െന്‍റ വാ​ക്​​സി​നേ​ഷ​ന്‍ നേ​ട്ട​മെ​ന്ന് അ​ഡെ​ക് അ​ധ്യ​ക്ഷ സാ​റാ മു​സ​ല്ലം വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളെ വാ​ക്​​സി​നേ​ഷ​ന് വി​ധേ​യ​രാ​ക്കി​യ എ​ല്ലാ മാ​താ​പി​താ​ക്ക​ളോ​ടും ന​ന്ദി പ​റ​യു​ന്ന​താ​യും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വാ​ക്​​സി​നേ​ഷ​ന്‍ സം​ബ​ന്ധ​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം അ​റി​യു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​തി​യ സ​ര്‍​വേ​ക്കും അ​ടു​ത്തി​ടെ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് ന​ല്‍​കു​ന്ന ബ്ലൂ ​സ്​​കൂ​ള്‍​സ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െന്‍റ തീ​രു​മാ​ന​ത്തി​നു​പി​ന്നാ​ലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ലെ വാ​ക്​​സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ തോ​തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

കോ​വി​ഡ് പൂ​ര്‍​വ​കാ​ല ജീ​വി​തം വാ​ക്​​സി​നേ​ഷ​നി​ലൂ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്നു​വെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ സ്​​കൂ​ളു​ക​ള്‍ അ​തി​വേ​​ഗം ബ്ലൂ ​കോ​ഡ് ക​ര​സ്ഥ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here