Home Headline ദേശീയപാത വികസനം ; കേരളം നല്‍കിയത്‌ 4085 കോടി

ദേശീയപാത വികസനം ; കേരളം നല്‍കിയത്‌ 4085 കോടി

9
0

തിരുവനന്തപുരം : ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ആറു വര്‍ഷത്തിനിടെ കേരളം ദേശീയപാതാ അതോറിറ്റിക്ക് നല്‍കിയത് 4085 കോടി രൂപ. ദേശീയപാതാ അതോറിറ്റി, കിഫ്ബി, സംസ്ഥാന സര്‍ക്കാര്‍ എന്നീ ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണിത്. സ്ഥലം ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മുഴുവന്‍ തുകയും അതോറിറ്റിയാണ് വഹിക്കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതോടെയാണ് ദേശീയപാത 66ന്റെ കേരളത്തിലൂടെ കടന്നുപോകുന്ന ഭാഗം ആറുവരിയാക്കുന്ന പദ്ധതിക്ക് ജീവന്‍വച്ചത്.

മഹാരാഷ്ട്രയിലെ പനവേലില്‍ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന 1622 കിലോമീറ്റര്‍ പാതയില്‍ കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെ 669 കിലോമീറ്ററാണ് കേരളത്തിലുള്ളത്. മികച്ച നഷ്ടപരിഹാരം ഉറപ്പുവരുത്തിയാണ് ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ പരിഹരിച്ചത്. മലബാര്‍ മേഖലയിലും തൃശൂര്‍, എറണാകുളം ജില്ലകളിലും നഷ്ടപരിഹാര വിതരണം നടക്കുകയാണ്.

ആകെയുള്ള 20 റീച്ചില്‍ 16 എണ്ണത്തിന്റെ നിര്‍മാണകരാര്‍ നല്‍കി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിര്‍മാണത്തിന്റെ പ്രാരംഭ ജോലി തുടങ്ങി. 19 –-ാം റീച്ചായ കഴക്കൂട്ടം–മുക്കോല പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 20 –-ാം റീച്ച്‌ മുക്കോല–കാരോട് നീര്‍മാണം തുടരുന്നു. 18–-ാം റീച്ച്‌ കടമ്ബാട്ടുകോണം– കഴക്കൂട്ടം പാത നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here