Home Headline കനത്ത മഴ, വെള്ളപ്പൊക്കം ; തമിഴ്​നാട്ടില്‍ 50,000 ഹെക്​ടറില്‍ കൃഷി നാശം

കനത്ത മഴ, വെള്ളപ്പൊക്കം ; തമിഴ്​നാട്ടില്‍ 50,000 ഹെക്​ടറില്‍ കൃഷി നാശം

11
0

ചെന്നൈ : കനത്ത മഴയില്‍ തമിഴ്​നാട്ടില്‍ വ്യാപക കൃഷിനാശം. ദിവസങ്ങളായി പെയ്​ത മഴയില്‍ 50,000 ഹെക്​ടറില്‍ വ്യാപിച്ചുകിടക്കുന്ന കൃഷി ന​ശിച്ചതായാണ്​ കണക്കുകള്‍. മണ്‍സൂണ്‍ സീസണില്‍ ലഭിക്കുന്ന മഴയേക്കാള്‍ 68 ശതമാനം അധികമാണ്​ തമിഴ്​നാട്ടില്‍ പെയ്​ത മഴ. അപ്രതീക്ഷിത ദുരന്തമാണ്​ വ്യാപകമായി കൃഷി നശിക്കാന്‍ കാരണം. ചെന്നൈ, വില്ലുപുരം കൂടല്ലൂര്‍, കന്യാകുമാരി, തൂത്തുക്കുടി, മധ്യ തമിഴ്നാട്ടിലെ ഡെല്‍റ്റ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്​ മഴ കനത്ത നാശം വിതച്ചത്​. ഒക്​ടോബറില്‍ തുടങ്ങിയ മഴയില്‍ 2300 ഒാളം വീടുകള്‍​ സംസ്​ഥാനത്ത് ഇതുവരെ​ തകര്‍ന്നു. നവംബര്‍ രണ്ടാംവാരത്തില്‍ മഴ വീണ്ടും കനത്തതോടെ സംസ്​ഥാനത്തിന്‍റെ മൂന്നില്‍ രണ്ടുഭാഗവും വെള്ളത്തിനടിയിലാകുകയും ചെയ്​തു. സംസ്​ഥാനത്തെ ജലസംഭരണികളെല്ലാം നിറഞ്ഞു.

നാഗപട്ടണം ജില്ലയിലെ കൃഷിക്കാരനായ രാസപ്പന്‍ പാട്ടത്തിനെടുത്ത 15 ഏക്കറിലെ വിളവെടുക്കാറായ നെല്‍കൃഷിയാണ്​ നശിച്ചത്​. ‘എല്ലാ വിളകളും നശിച്ചു. കടം കയറിയതോടെ ആഭരണങ്ങളെല്ലാം ബാങ്കില്‍ പണയംവെച്ചു. സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ അവ തിരിച്ചെടുക്കാനും വീണ്ടും കൃഷിയിറക്കാനും സാധിക്കും. അല്ലെങ്കില്‍ ഭൂമി തരിശായി കിടക്കും’ -രാസപ്പന്‍ എന്‍.ഡി.ടി.വിയോട്​ പറഞ്ഞു. കേന്ദ്രസര്‍ക്കാറിനോട്​ സംസ്​ഥാനം 2600 കോടിയുടെ ദുരിതാശ്വാസം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സംസ്​ഥാനത്ത്​ നാശനഷ്​ടങ്ങള്‍ വിലയിരുത്തുന്നതിനായി ​നാലു ദിവസത്തെ സന്ദര്‍ശനത്തിലാണ്​ കേന്ദ്രസംഘം.

‘ചുഴലിക്കാറ്റ്​, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തുടര്‍ന്ന്​ നിരന്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജില്ലയാണ്​​ കൂടല്ലൂര്‍. ഇതിന്​ ശാശ്വതമായ പരിഹാരം കാണണം. ജില്ലയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച്‌​ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം’ -തമിഴ്​നാട്​ ഫാര്‍മേഴ്​സ്​ അസോസിയേഷന്‍ പ്രസിഡന്‍റ്​ മാധവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here