Home Headline പച്ചക്കറി കൂടുതല്‍ സംഭരിക്കും, സബ്‌സിഡി സാധനങ്ങള്‍ ആവശ്യത്തിനെത്തിക്കും ; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍

പച്ചക്കറി കൂടുതല്‍ സംഭരിക്കും, സബ്‌സിഡി സാധനങ്ങള്‍ ആവശ്യത്തിനെത്തിക്കും ; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍

10
0

തിരുവനന്തപുരം : ഇന്ധനവില വര്‍ധനയും മഴക്കെടുതിമൂലമുള്ള വിളനാശവും ഒരുമിച്ചെത്തിയതോടെ അവശ്യസാധന വിലക്കയറ്റം രൂക്ഷം. പച്ചക്കറി വിലയാണ് കുതിക്കുന്നത്. തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും മഴ കനത്തതും കടത്തുകൂലി കൂടിയതുമാണ് കാരണം. ശബരിമല സീസണായതിനാല്‍ പച്ചക്കറിയുടെ ആവശ്യകതയും വര്‍ധിച്ചു. ആശ്വാസനടപടി തുടങ്ങി വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമേകാന്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ സബ്സിഡി സാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ആവശ്യമായവ സംഭരിക്കാനും നിര്‍ദേശം നല്‍കി. മൊബൈല്‍ മാവേലി വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കാന്‍ പരമാവധി പച്ചക്കറി സംഭരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാനത്തിന് അകത്തുനിന്ന് പരമാവധി സംഭരിച്ച്‌ കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് എത്തിക്കും. തിരുനെല്‍വേലിയില്‍നിന്ന് ഉള്‍പ്പെടെ സംഭരിക്കുന്നുണ്ടെന്ന് ഹോര്‍ട്ടികോര്‍പ് എംഡി ജെ സജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here