Home Gulf കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ നിയമിച്ചു

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ നിയമിച്ചു

9
0

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ നിയമിച്ചു. നിലവില്‍ അമീറിന്റ ചുമതല വഹിക്കുന്ന ഉപ അമീര്‍ ഷൈഖ്‌ മിഷാല്‍ അഹമദ്‌ അല്‍ സബാഹാണ് നിയമനം സംബന്ധിച്ച അമീരി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. നേരത്തെ മന്ത്രിസഭ പുനസംഘടുപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മന്ത്രിസഭ രാജിവെച്ചിരുന്നു. പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അമീറിന്‍റെ താല്പര്യപ്രകാരം നടക്കുന്ന ദേശീയ സംവാദത്തിന്‍റെ ചുവടുപിടിച്ചാണ് കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നത്. പുതിയ മന്ത്രിമാരെ നിയമിക്കുവാന്‍ പ്രധാനമന്ത്രിക്ക് അമീര്‍ നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്. ഇത്‌ നാലാം തവണയാണു 68 കാരനായ സബാഹ് അല്‍ ഖാലിദ് പ്രധാനമന്ത്രി പദവിയില്‍ എത്തുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here