Home Headline ആസ്​ട്രേലിയയില്‍ ചരിത്രം രചിച്ച്‌​ ഹര്‍മന്‍പ്രീത് ​; ബിഗ്​ബാഷ്​ ലീഗിലെ മികച്ച താരം

ആസ്​ട്രേലിയയില്‍ ചരിത്രം രചിച്ച്‌​ ഹര്‍മന്‍പ്രീത് ​; ബിഗ്​ബാഷ്​ ലീഗിലെ മികച്ച താരം

6
0

മെല്‍ബണ്‍ : ആസ്​ട്രേലിയയിലെ വനിത ബിഗ്​ബാഷ്​ ലീഗില്‍ ടൂര്‍ണമെന്‍റിലെ താരമായി ചരിത്രം രചിച്ച്‌​ ഇന്ത്യന്‍ ട്വന്‍റി20 നായിക ഹര്‍മന്‍പ്രീത്​ കൗര്‍. നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരിയാണ്​ ഹര്‍മന്‍പ്രീത്​. മെല്‍ബണ്‍ റെനഗഡ്​സിനായി 399 റണ്‍സ് അടിച്ചുകൂട്ടുകയും 15വിക്കറ്റ്​ വീഴ്​ത്തുകയും ചെയ്​ത ഓള്‍റൗണ്ട്​ മികവാണ്​ ഇന്ത്യന്‍ താരത്തിന്​ തുണയായത്​. മത്സരങ്ങളിലെ സ്റ്റാന്‍ഡിങ്​ അമ്ബയര്‍മാര്‍ വോ​ട്ടെടുപ്പില്‍ 31 വോട്ട്​ നല്‍കിയാണ്​ ഹര്‍മന്‍പ്രീതിനെ മികച്ച താരമായി തെരഞ്ഞെടുത്ത്​. പെര്‍ത്ത്​ സ്​കോച്ചേഴ്​സിന്‍റെ ബെത്ത്​ മൂണിയും സോഫി ഡിവൈനും 28 വോട്ട്​ വീതം നേടി തൊട്ടുപിറകിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here