Home Gulf ഷാര്‍ജ ചലച്ചിത്രോത്സവം ; 50ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ഷാര്‍ജ ചലച്ചിത്രോത്സവം ; 50ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും

8
0

ഷാ​ര്‍​ജ : ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ, പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മി​ക​ച്ച 50 സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഷാ​ര്‍​ജ ആ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഹൂ​ര്‍ അ​ല്‍ ഖാ​സി​മി പ​റ​ഞ്ഞു. 19 മു​ത​ല്‍ ആ​രം​ഭി​ച്ച ഫെ​സ്​​റ്റി​വ​ല്‍ 27 വ​രെ നീ​ളും. യു.​എ.​ഇ​യി​ലും അ​റ​ബ്​ മേ​ഖ​ല​യി​ലും വ​ള​ര്‍​ന്നു​വ​രു​ന്ന ച​ല​ച്ചി​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ ഷാ​ര്‍​ജ ഫി​ലിം പ്ലാ​റ്റ്‌​ഫോം നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷ​ണ​ങ്ങ​ളും സ​ര്‍​ഗാ​ത്മ​ക​ത​യും ആ​ഘോ​ഷി​ക്കാ​നും പ്രാ​തി​നി​ധ്യം, ഐ​ഡ​ന്‍​റി​റ്റി തു​ട​ങ്ങി​യ നി​ര്‍​ണാ​യ​ക വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും പ്ലാ​റ്റ്ഫോം അ​വ​സ​രം ന​ല്‍​കു​ന്നു.

‘ഡ​യ​റ​ക്​​ട​ര്‍ ഇ​ന്‍ ഫോ​ക്ക​സ്’ പ്രോ​ഗ്രാ​മി​ല്‍ അ​വാ​ര്‍​ഡ് ജേ​താ​വാ​യ ഫ​ല​സ്​​തീ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ മി​ഷേ​ല്‍ ഖ​ലീ​ഫി​യു​ടെ, കാ​ന്‍​സ് ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ല്‍ വി​ജ​യി​ച്ച ‘വെ​ഡി​ങ് ഇ​ന്‍ ഗ​ലീ​ലി’ (1987) ഉ​ള്‍​പ്പെ​ടെ മൂ​ന്നു ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​ക്ക​പ്പെ​ടും. ഇ​ന്ത്യ​ന്‍ സം​ഗീ​ത ഇ​തി​ഹാ​സം എ.​ആ​ര്‍. റ​ഹ്​​മാ​ന്‍ ഉ​ള്‍​പ്പെ​ടെ, മേ​ഖ​ല​യി​ലും പു​റ​ത്തു​മു​ള്ള ശ്ര​ദ്ധേ​യ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രും വ്യ​വ​സാ​യ പ്ര​ഫ​ഷ​ന​ലു​ക​ളും സെ​ഷ​ന്‍ സ്​​പീ​ക്ക​ര്‍​മാ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. ഷാ​ര്‍​ജ ആ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​െന്‍റ ഓ​പ​ണ്‍ എ​യ​ര്‍ മി​റേ​ജ് സി​റ്റി സി​നി​മ, ഷാ​ര്‍​ജ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ തി​യ​റ്റ​ര്‍ ആ​ര്‍​ട്‌​സ്, ദി ​ഫ്ല​യി​ങ്​ സോ​സ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​നി​ലും 27 വ​രെ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ടി​ക്ക​റ്റു​ക​ള്‍ film.sharjahart.orgല്‍ ​ല​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here