Home Gulf ആസ്​റ്റര്‍ ഫാര്‍മസി ഓര്‍ഡറുകള്‍ക്ക്​ 90 മിനിറ്റില്‍ ഡെലിവറി

ആസ്​റ്റര്‍ ഫാര്‍മസി ഓര്‍ഡറുകള്‍ക്ക്​ 90 മിനിറ്റില്‍ ഡെലിവറി

10
0

ദു​ബൈ : യു.​എ.​ഇ​യി​ലെ മാ​ജീ​ദ് അ​ല്‍ ഫു​ത്തൈ​മി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന കാ​രി​ഫോ​ര്‍, ആ​സ്​​റ്റ​ര്‍ ഫാ​ര്‍​മ​സി​യു​മാ​യി പ​ങ്കാ​ളി​ത്ത ക​രാ​റി​ലെ​ത്തി. കാ​രി​ഫോ​റി​െന്‍റ ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റി​ങ്​ പ്ലാ​റ്റ്ഫോ​മാ​യ കാ​രി​ഫോ​ര്‍ മാ​ര്‍​ക്ക​റ്റ് പ്ലേ​സി​ലൂ​ടെ യു.​എ.​ഇ​യി​ല്‍ ആ​രോ​ഗ്യ​സേ​വ​നം ഓ​ണ്‍​ലൈ​നി​ല്‍ ഡെ​ലി​വ​ര്‍ ചെ​യ്യു​ന്ന​തി​നാ​ണ് പ​ങ്കാ​ളി​ത്തം. ഇ​ത​നു​സ​രി​ച്ച്‌ േഗ്രാ​സ​റി, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍, ലൈ​ഫ്​​സ്​​റ്റൈ​ല്‍, വെ​ല്‍​നെ​സ്​ എ​ന്നീ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഓ​ര്‍​ഡ​റു​ക​ള്‍​ക്കൊ​പ്പം​ത​ന്നെ കാ​രി​ഫോ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഓ​വ​ര്‍ ദ ​കൗ​ണ്ട​ര്‍ മെ​ഡി​ക്കേ​ഷ​ന്‍, ഹെ​ല്‍​ത്ത് സ​പ്ലി​മെന്‍റ്സ്, ന്യൂ​ട്രീ​ഷ​ന​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, വ്യ​ക്തി​ഗ​ത പ​രി​പാ​ല​ന ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ ഈ ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ല​ഭ്യ​മാ​ക്കും. 200ല​ധി​കം ആ​സ്​​റ്റ​ര്‍ ഫാ​ര്‍​മ​സി​ക​ളി​ല്‍​നി​ന്ന് 90 മി​നി​റ്റി​നു​ള്ളി​ല്‍ യു.​എ.​ഇ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​ര്‍​ഡ​റു​ക​ള്‍ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​ന്​ കാ​രി​ഫോ​റി​െന്‍റ വി​പു​ല​മാ​യ എ​ക്​​സ്​​​പ്ര​സ്​ ശൃം​ഖ​ല​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ഓ​രോ പ​ര്‍​ച്ചേ​സു​ക​ളി​ലും സു​ര​ക്ഷി​ത​ത്വ​വും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തി, ഡോ​ക്​​ട​റു​ടെ കു​റി​പ്പ​ടി ആ​വ​ശ്യ​മി​ല്ലാ​ത്ത എ​ല്ലാ ഉ​ല്‍​പ​ന്ന​ങ്ങ​ളും കാ​രി​ഫോ​ര്‍ മാ​ര്‍​ക്ക​റ്റ്പ്ലേ​സി​ലെ ആ​സ്​​റ്റ​ര്‍ ഡി​ജി​റ്റ​ല്‍ ഫാ​ര്‍​മ​സി സ്​​റ്റോ​റി​ലൂ​ടെ ല​ഭ്യ​മാ​ണ്. ആ​സ്​​റ്റ​റി​​നൊ​പ്പം ചേ​ര്‍​ന്ന​തോ​ടെ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍​ക്കും ലൈ​ഫ്​​സ്​​റ്റൈ​​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കും വേ​ണ്ടി​യു​ള്ള ഏ​കീ​കൃ​ത ജാ​ല​ക​മാ​യി മാ​റു​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് കാ​രി​ഫോ​ര്‍ ഒ​രു ചു​വ​ടു​കൂ​ടി വെ​ച്ച​താ​യി മാ​ജി​ദ് അ​ല്‍ ഫു​ത്തൈം റീ​ട്ടെ​യി​ല്‍ ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ഹാ​നി വെ​യ്​​സ്​​ പ​റ​ഞ്ഞു. ‘ആ​രോ​ഗ്യ​മാ​ണ് സ​ന്തോ​ഷം’ എ​ന്ന സ​ന്ദേ​ശ​മാ​ണ് ആ​സ്​​റ്റ​ര്‍ ഫാ​ര്‍​മ​സി​യെ ന​യി​ക്കു​ന്ന​തെ​ന്നും യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ളു​ടെ വീ​ട്ടു​വാ​തി​ല്‍​ക്ക​ല്‍ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ആ​സ്​​റ്റ​റി​െന്‍റ ശ്ര​മ​ങ്ങ​ളി​ല്‍ ഇ​ത് പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍ അ​ലീ​ഷാ മൂ​പ്പ​ന്‍ പ​റ​ഞ്ഞു. https://www.carrefouruae.com/

LEAVE A REPLY

Please enter your comment!
Please enter your name here