Home India ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

30
0

മുംബൈ : ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം. രാവിലെ 9.30ന് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. ടി20 പരമ്ബര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിവീസിനെ നേരിടാനിറങ്ങുന്നത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ അജിങ്ക്യ രഹാനെയാകും ഇന്ത്യയെ നയിക്കുക.

കെഎല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതിനാല്‍ മയങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലുമാകും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ശ്രേയസ് അയ്യര്‍ കളിക്കാനിറങ്ങുമെന്ന് രഹാനെ തന്നെ അറിയിച്ചതിനാല്‍ സൂര്യകുമാര്‍ യാദവിന് ഇന്ന് അവസരമുണ്ടായേക്കില്ല. പന്തിന്‍റെ അഭാവത്തില്‍ വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറാകും. അശ്വിനും ജഡേജയുമാകും ടീമിലെ സ്പിന്നര്‍മാര്‍.

ഇഷാന്ത് ശര്‍മയും മുഹമ്മദ് സിറാജും പേസ് ബൗളിങിനെ നയിക്കും. മറുവശത്ത് നായകന്‍ കെയിന്‍ വില്യംസണ്‍ തിരിച്ചുവന്നതിന്‍റെ ആശ്വാസത്തിലാണ് ന്യൂസിലാന്‍ഡ്. വെറ്ററന്‍ താരം റോസ് ടെയ്ലറും ടീമിലുണ്ടാകും. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇരുടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here