Home Gulf സാരഥി കുവൈറ്റിന്റെ 22-മത് വാര്‍ഷികം ‘സാരഥീയം 2021 ‘ ആഘോഷിച്ചു.

സാരഥി കുവൈറ്റിന്റെ 22-മത് വാര്‍ഷികം ‘സാരഥീയം 2021 ‘ ആഘോഷിച്ചു.

23
0

കുവൈത്ത്‌സിറ്റി : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശ്രീനാരായണീയ സംഘടനയായ, മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 22-ാ0 വാര്‍ഷികാഘോഷം ”സാരഥീയം 2021” ഓണ്‍ലൈന്‍ ആയി ആഘോഷിച്ചു. ലോകത്തിലാദ്യമായി ദൈവദശകം അറബിക് ഭാഷയില്‍ ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് ഉത്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് കാലത്ത് വിവിധ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ച പൊതു പ്രവര്‍ത്തകരെയും ഹെല്‍ത്ത് വര്‍ക്കേഴ്‌സിനെയും സാരഥി കുവൈറ്റ് ഡോക്ടര്‍ പല്പു അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു.

ഡോ: പല്‍പ്പു നേതൃയോഗ അവാര്‍ഡ് ജേതാക്കള്‍..

സുരേഷ്.കെ.പി, ഡോ: അമീര്‍ അഹമ്മദ്, ബാബുജി ബത്തേരി, ഷറഫുദ്ദീന്‍ കണ്ണേത്ത്

ഡോ.പല്‍പ്പു കര്‍മ്മയോഗ അവാര്‍ഡ് ജേതാക്കള്‍..

അജിത്കുമാര്‍ Rലിയോ ജോസ്, അബ്ദുള്‍ സഗീര്‍, പ്രതാപചന്ദ്രന്‍, രഘുബാല്‍

ഡോ.പല്‍പ്പു ആയുര്‍ യോഗ അവാര്‍ഡ് ജേതാക്കള്‍..

വിജേഷ് വേലായുധന്‍, മെജിത്, ജിത മനോജ്

സമഗ്ര സംഭാവനയ്ക്കുള്ള സാരഥി കര്‍മ്മശ്രേഷ്ഠ അവാര്‍ഡിന് ബാബുവും, സാരഥീയന്‍ ഓഫ് ദ ഇയറിന് .സനല്‍കുമാര്‍, ഷാജി ശ്രീധരന്‍ ,സി.എസ് ബാബു എന്നിവരും അര്‍ഹരായി.

കോവിഡ് വാരിയേഴ്‌സിനുള്ള പുരസ്‌കാരങ്ങള്‍

ദീപ റെജി, പ്യാരി ഓമനകുട്ടന്‍,റാണി വാസുദേവ്, മനുമോഹന്‍ എന്നിവരും 14 യൂണിറ്റ് കോര്‍ഡിനേറ്റര്‍മാരും അര്‍ഹരായി. ക്രൈസിസ് ടീമിന് വേണ്ടി അജിത് ആനന്ദന്‍ അവാര്‍ഡ് സ്വീകരിച്ചു.

പരിപാടിയില്‍ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, മാര്‍ത്തോമ മെത്രാപോലീത്ത മാര്‍ തിയോഡോഷ്യസ്, വി.കെ.മുഹമ്മദ്, BEC ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗ്ഗീസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

വിവിധ രാജ്യങ്ങളിലെ ശ്രീനാരായണ സംഘടനാ പ്രതിനിധികളായ ബൈജു പെരിങ്ങത്തറ (UK), പ്രസാദ് ശ്രീധരന്‍(UAE), ജയദേവ് ഉണ്ണികൃഷ്ണന്‍ (സിംഗപ്പൂര്‍), സദാശിവന്‍ സുകുമാരന്‍(USA) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി

കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യഘട്ടമായി കുവൈറ്റില്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ട രാജേഷ് കൃഷ്ണന്റെ കുടുംബത്തെ സാരഥി കുവൈറ്റ് ഏറ്റെടുക്കുകയും , സാരഥി സ്വപ്ന വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീടും, കുട്ടികളുടെ പഠന ചിലവും സാരഥി വഹിക്കുന്നതിന്റെ പ്രഖ്യാപനവും, ഇത് കൂടാതെ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും സാരഥി പ്രസിഡന്റ് സജീവ് നാരായണന്‍ നടത്തുകയുണ്ടായി.

കോവിഡിന് മുന്‍പ് , കോവിഡ് കാലഘട്ടം, കോവിഡിന് ശേഷം എന്നീ മൂന്ന് കാലഘട്ടത്തെ കോര്‍ത്തിണക്കി സാരഥി കലാകാരന്മാര്‍ ഒരുക്കിയ ‘അവസ്ഥാന്തരം’ തിയറ്ററിക്കല്‍ ഡ്രാമ പരിപാടിയുടെ മുഖ്യ ആകര്ഷണമായി മാറി.

10th,12th പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള ശ്രീശാരദാംബ എക്‌സലന്‍സ് അവാര്‍ഡ് വിതരണം, മോഹിനിയാട്ടത്തില്‍ World Guinness Record നേടിയ കലാമണ്ഡലം ധനുഷ്യ സന്യാലിന്റെ നേതൃത്വത്തില്‍ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചശുദ്ധി, പിണ്ഡനന്ദി, കുണ്ഡലിനിപ്പാട്ട് എന്നിവയെ ആസ്പദമാക്കി ഒരുക്കിയ നൃത്തശില്പം, വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടനകള്‍ ഒരുക്കുന്ന കലാ പരിപാടികള്‍, പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് ഡയറക്ടറുമായ ഇഷാന്‍ ദേവ്, പിന്നണി ഗായിക അഖില ആനന്ദ് എന്നിവര്‍ ഒരുക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

സാരഥീയം 2021 ന്റെ ഭാഗമായി മനോഹരമായ തയ്യാറാക്കിയ സുവനീര്‍ പ്രകാശനം തദവസരത്തില്‍ നടന്നു. സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍മാരായ പ്രമീള്‍ പ്രഭാകരന്‍, അശ്വിന്‍ സി.വി. എന്നിവരില്‍ നിന്ന് ആദ്യ പ്രതി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് ഏറ്റുവാങ്ങി

സാരഥി പ്രസിഡന്റ് സജീവ് നാരായണന്റെ അദ്ധ്യക്ഷതയില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബിജു ഗംഗാധരന്‍ സ്വാഗതം ആശംസിക്കുകയും ജനറല്‍ സെക്രട്ടറി ബിജു സി.വി, , ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് കെ., രക്ഷാധികാരി സുരേഷ് കൊച്ചത്ത്, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദുസജീവ്, ഗുരുകുലം പ്രസിഡന്റ് കുമാരി അല്‍ക്ക ഓമനക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ നേരുകയും, ട്രഷറര്‍ രജീഷ് മുല്ലക്കല്‍ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here