Home Gulf ഇ​ന്‍​കാ​സ്​ എ​റ​ണാ​കു​ളം ബാ​ഡ്​​മി​ന്‍​റ​ണ്‍ സ​മാ​പി​ച്ചു

ഇ​ന്‍​കാ​സ്​ എ​റ​ണാ​കു​ളം ബാ​ഡ്​​മി​ന്‍​റ​ണ്‍ സ​മാ​പി​ച്ചു

23
0

ദോ​ഹ : ഇ​ന്‍​കാ​സ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​പ​ണ്‍ ബാ​ഡ്മി​ന്‍​റ​ണ്‍ ടൂ​ര്‍​ണ​മെന്‍റി​ന്​ സ​മാ​പ​ന​മാ​യി. മാ​മൂ​റ​യി​ലെ കേം​ബ്രി​ഡ്ജ് സ്‌​കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്്റ്റേ​ഡി​യ​ത്തി​ല്‍ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ടൂ​ര്‍​ണ​മെന്‍റി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 200ഒാ​ളം ടീ​മു​ക​ള്‍ പ​​ങ്കെ​ടു​ത്തു. ഏ​ഴ് ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്​​ച ന​ട​ന്നു. ടൂ​ര്‍​ണ​മെന്‍റിെന്‍റ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ വി.​എ​സ്. അ​ബ്്ദു​ല്‍ റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​ര്‍​ണ​മെന്‍റ്​ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഷം​സു​ദ്ദി​ന്‍ ഇ​സ്മാ​യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെന്‍റ​ര്‍ പ്ര​സി​ഡ​ന്‍​റ്​ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്‍​റ്​ സി​യാ​ദ്‌ ഉ​സ്മാ​ന്‍, ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് സെന്‍റ​ര്‍ മാ​നേ​ജി​ങ്​ ക​മ്മി​റ്റി മെം​ബ​ര്‍ കെ.​വി. ബോ​ബ​ന്‍, ഇ​ന്‍​കാ​സ് നേ​താ​ക്ക​ന്മാ​രാ​യ സ​മീ​ര്‍ ഏ​റാ​മ​ല, ജോ​പ്പ​ച്ച​ന്‍ തെ​ക്കേ​ക്കൂ​റ്റ്, സി​ദ്ധി​ഖ് പു​റാ​യി​ല്‍, കെ.​കെ. ഉ​സ്മാ​ന്‍,ജോ​ണ്‍ ഗി​ല്‍​ബ​ര്‍​ട്ട്, സു​രേ​ഷ് ക​രി​യാ​ട്, പ​യ്യ​ഴി ഹാ​ന്‍​സ്‌​രാ​ജ്, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​മീ​ര്‍ പു​ന്നൂ​രാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here