Home Europe ഫാഷന്‍ ലോകത്തെ ഇളക്കി മറിച്ച വിര്‍ജില്‍ അബ്ലോ വിട വാങ്ങി

ഫാഷന്‍ ലോകത്തെ ഇളക്കി മറിച്ച വിര്‍ജില്‍ അബ്ലോ വിട വാങ്ങി

32
0

പാരീസ് : അര്‍ബുദത്തോട് പൊരുതിയ വിഖ്യാത ഫാഷന്‍ ഡിസൈനര്‍ വിര്‍ജില്‍ അബ്ലോ അന്തരിച്ചു. പ്രമുഖ യുഎസ് ഫാഷന്‍ ഡിഡൈനറും ആഗോള ഫാഷന്‍ ബ്രാന്‍ഡ് ലൂയി വിറ്റന്‍റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ വിര്‍ജില്‍ അബ്ലോ വിടവാങ്ങുമ്ബോള്‍ 41 വയസായിരുന്നു. കമ്ബനി ഉടമസ്ഥരായ എല്‍.വി.എം.എച്ച്‌ ആണ് മരണവിവരം പുറത്തു വിട്ടത്. ഫ്രഞ്ച് ഫാഷന്‍ ഹൗസിന്‍െര്‍ ക്രിയേറ്റീവ് ഡയറക്ടര്‍ പദവിയിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായിരുന്നു വിര്‍ജില്‍ അബ്ലോ. കാഷ്വല്‍ വസ്ത്രങ്ങളായ ഹൂഡീസും സ്നീക്കേഴ്സും അണിഞ്ഞ മോഡലുകളെ റാമ്ബിലെത്തിച്ചാണ് അബ്ലോ ശ്രദ്ധ നേടിയത്. ഫാഷന്‍ ലോകത്തെ ഇളക്കി മറിച്ച അബ്ലോയുടെ അകാലമരണം ഫാഷന്‍ വ്യവസായത്തിനു തീരാത്ത നഷ്ടമാണെന്നാണ് വിലയിരുത്തുന്നത്. ലോകരാജ്യങ്ങളില്‍ നിന്ന്​ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ രംഗത്തെത്തി.

വിര്‍ജില്‍ അബ്ലോയുടെ മരണത്തില്‍ അനുശോചിച്ച്‌ ഫാഷന്‍ രംഗത്തെ മറ്റു സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഫ്രഞ്ച് മെന്‍സ് വിയര്‍ ഫാഷന്‍ സ്ഥാപനമായ ഡിയോയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ കിം ജോന്‍സും മരണത്തില്‍ അനുശോചിച്ചു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും നല്ല മനസുള്ള മനുഷ്യരില്‍ ഒരാളായിരുന്നു വിര്‍ജില്‍ എന്ന് അദ്ദേഹം പ്രതികരിച്ചു. 2018ലാണ് വിര്‍ജില്‍ അബ്ലോ ലൂയി വിറ്റന്‍റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്. വംശീയ വേര്‍തിരിവിനെതിരെ അതി ശക്തമായി പ്രതികരിച്ചിരുന്ന വിര്‍ജില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു വേണ്ടിയും പോരാടി. ലിംഗസമത്വവും വര്‍ഗസമത്വവും ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

‘രണ്ട് വര്‍ഷമായി അപൂര്‍വവും ഗുരുതരവുമായ കാര്‍ഡിയാക് ‘ആന്‍ജിയോ സാര്‍കോമ ‘ ( Cardiac angiosarcoma) എന്ന അപൂര്‍വ കാന്‍സര്‍ രോഗത്തോടു പോരാടുകയായിരുന്നു വിര്‍ജില്‍ അബ്ലോ. 2019ല്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം അദ്ദേഹം ഇക്കാര്യം രഹസ്യമാക്കി വെച്ച്‌ രോഗത്തോടു പോരാടാന്‍ തീരുമാനിക്കുകയായിരുന്നു. കലാ സാംസ്കാരിക, ഫാഷന്‍ രംഗങ്ങളിലെ നിരവധി സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലും ബുദ്ധിമുട്ടേറിയ പല ചികിത്സകളിലടെയും അദ്ദേഹം കടന്നു പോകുകയായിരുന്നു’ -വെബ്സൈറ്റില്‍ കമ്ബനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here