Home Ociana കോംഗോയിലുണ്ടായ ഭീകരാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു

കോംഗോയിലുണ്ടായ ഭീകരാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു

73
0

ബെനി : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ ഭീകരാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് ഗുരുതമായി പരക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ നഗരമായ ബെനിയിലാണ് ഭീകരാക്രമണം നടന്നത്. ശനിയാഴ്ച രാത്രി ബെനിയില്‍ ക്രിസ്മസ് ആഘോഷിക്കാനായി എത്തിയ ജനക്കൂട്ടത്തിനിടയിലാണ് ചാവേര്‍ ആക്രമണം നടന്നത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആദ്യം ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിര്‍ത്തതിന് ശേഷമായിരുന്നു സ്‌ഫോടനം. ഭീകരാക്രമണത്തെ കോംഗോ ഭരണകൂടം അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവില്‍ ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here