
ടോക്യോ : റോഡിലും റെയില്‍ വേ ട്രാക്കിലും ഓടാന്‍ സാധിക്കുന്ന കിടിലന്‍ വാഹനം രൂപകല്‍പ്പന ചെയ്ത് ജപ്പാന്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഡ്യുവല്‍ മോഡല്‍ വെഹിക്കിള്‍ തയ്യാറാകുന്നത്. ട്രാക്കിനടുത്ത് എത്തുമ്ബോള്‍ ടയര്‍ മാറ്റാനുള്ള ഓട്ടോമാറ്റിക് സംവിധാനം വാഹനത്തിലുണ്ട്. വാഹനം റെയില്‍ പാളത്തിലേക്ക് കടക്കുമ്ബോള്‍ പ്രത്യേക ടയറുകള്‍ പുറത്തേക്ക് വരും. റെയില്‍വേ ട്രാക്കുകളില്‍ ഈ വീലുകളുടെ സഹായത്തോടെയാവും സഞ്ചാരം. മിനി ബസിന്റെ രൂപ ഘടനയിലുള്ള ഈ വാഹനം റോഡിലൂടെ ഓടിച്ചു കൊണ്ട് റെയില്‍വേ പാളത്തിലും കയറ്റാം എന്നതാണ് പ്രത്യേകത. ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഈ വാഹനത്തില്‍ പരമാവധി 21 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. ജപ്പാനിലെ കായോ ടൗണില്‍ ശനിയാഴ്ചയാണ് ഈ വാഹനം ആദ്യമായി നിരത്തിലിറക്കിയത്.റോഡിലൂടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലും റെയില്‍വേ ട്രാക്കിലൂടെ 60 കിലോമീറ്റര്‍ വേഗതയിലും ഈ വാഹനം സഞ്ചരിക്കും.