Home Europe യൂറോപ്പില്‍ വാക്സിന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

യൂറോപ്പില്‍ വാക്സിന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

13
0

യൂറോപ്പില്‍ വാക്സിന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ആസ്ട്രിയ,​ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്നലെ വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി. വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഫ്രാന്‍സില്‍ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ പ്രതിഷേധ റാലിയില്‍ 40,000ലധികം പേര്‍ പങ്കെടുത്തു. വെള്ളിയാഴ്ച ഫ്രാന്‍സില്‍ മൂന്നു ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പ്രവേശിക്കുന്നതിനും ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനും രാജ്യത്ത് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here