Home America പി എം എഫ് ഗ്ലോബല്‍ ഫെസ്റ്റ് 2021 ജനുവരി 29 ശനിയാഴ്ച

പി എം എഫ് ഗ്ലോബല്‍ ഫെസ്റ്റ് 2021 ജനുവരി 29 ശനിയാഴ്ച

13
0

ഡാളസ് : പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവര്‍ഷത്തിന്റെഭാഗമായി 2022 ജനുവരി 29 ശനിയാഴ്ച വൈകീട്ട് ഇന്ത്യന്‍ സമയം 8 മണിക്ക് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കായി *പി എം എഫ് ഗ്ലോബല്‍ ഫെസ്റ്റ്2021* വാര്‍ഷിക ആഘോഷ പരിപാടികള്‍ സംഘടിപികുന്നു. ഗ്ലോബല്‍ ഫെസ്റ്റില്‍ ഡോക്യൂമെന്ററിയും, സംഗീതവും, നൃത്തവും, സര്‍ഗവേദി 2021 നോട് അനുബന്ധിച്ചു പി എംഎഫ് സ്നേഹ പൂര്‍വം ബാപുജി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രസംഗ, പ്രബന്ധ മത്സര വിജയികളെപ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് എന്ന് പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം ഗ്ലോബല്‍ ജനറല്‍സെക്രട്ടറി വര്ഗീസ് ജോണ്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് , ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ്മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം ഗ്ലോബല്‍ ഡയറക്ടര്‍ ജോര്‍ജ് പടികകുടി, ഗ്ലോബല്‍വൈസ് പ്രസിഡണ്ട് സാജന്‍ പട്ടേരി, ഇന്ത്യന്‍ കോഓര്‍ഡിനേറ്റര്‍ അഡ്വക്കറ്റ്‌. പ്രേമ മേനോന്‍, അമേരിക്കല്‍കോഓര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ലൈവ് ആയി നടത്തുന്ന പ്രസ്തുത പരിപാടിയില്‍ മന്ത്രിമാരും, മറ്റു വിശിഷ്ട വ്യക്തികളും, പി എംഗ്ലോബല്‍ നേതാക്കളും പങ്കെടുക്കുന്നു, ഏവരുടെയും സഹകരണവും മഹനീയ സാന്നിധ്യവും പ്രതീക്ഷിക്കുന്നു. എം പീ സലീം ചെയര്‍മാന്‍,വര്‍ഗീസ് ജോണ്‍ ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ നേത്ര്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി പി എം എഫ് ഗ്ലോബല്‍ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു .

പി പി ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here